ഫ്രാൻസിസ് പാപ്പായ്ക്കു വേണ്ടി പ്രാർത്ഥിച്ച് പോപ്പ് എമരിറ്റസ് ബെനഡിക്ട്

വൻകുടൽ ശസ്ത്രക്രിയ കഴിഞ്ഞു ആശുപത്രിയിൽ വിശ്രമിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ പൂർണ്ണ ആരോഗ്യത്തിനായി പ്രാർത്ഥിച്ചുകൊണ്ട് പോപ്പ് എമരിറ്റസ് ബെനഡിക്ട്. തന്റെ ചിന്തകളിൽ ഫ്രാൻസിസ് പാപ്പായുണ്ടെന്നും അദ്ദേഹത്തിനു വേണ്ടി താൻ തീക്ഷ്ണമായി പ്രാർത്ഥിക്കുന്നുണ്ടെന്നും അറിയിച്ചെന്ന് ബെനഡിക്ട് പാപ്പായുടെ പേഴ്സണൽ സെക്രട്ടറി ആർച്ചുബിഷപ്പ് ജോർജ് ഗാൻസ്വെയ്യ്‌ൻ പറഞ്ഞു.

മുൻകൂട്ടി നിശ്ചയിച്ചപ്രകാരം ഞായറാഴ്ച വൻകുടൽ ശസ്ത്രക്രിയക്ക് വിധേയനായ പാപ്പായുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വത്തിക്കാൻ അറിയിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ പത്രം വായിക്കുകയും നടക്കുകയും ചെയ്തു എന്നാണ് ലഭ്യമായ വിവരം. ഒരാഴ്ചയോളം ആശുപത്രിയിൽ വിശ്രമിക്കുമെന്നും വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. ഒരു മാസത്തേക്ക് പാപ്പായുടെ പരിപാടികൾ റദ്ധാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.