ഹെയ്തി, ബംഗ്ലാദേശ്, വിയറ്റ്‌നാം എന്നിവിടങ്ങളിലേയ്ക്ക് സഹായമെത്തിച്ച് ഫ്രാന്‍സിസ് പാപ്പാ

ഹെയ്തി, ബംഗ്ലാദേശ്, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ പ്രകൃതിദുരന്തങ്ങളാലും കോവിഡ് മഹാമാരിയാലും ദുരിതവും ക്ലേശവും അനുഭവിക്കുന്ന ജനങ്ങള്‍ക്കായി സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാന്‍ വിഭാഗം വഴിയായി ഫ്രാന്‍സിസ് മാര്‍പാപ്പ സഹായമെത്തിച്ചു.

കരീബിയന്‍ ദ്വീപായ ഹെയ്തിയ്ക്കു വേണ്ടി പാപ്പാ ഇതിനോടകം പലപ്പോഴായി ലോകജനതയോട് പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിച്ചിരുന്നു. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ നിന്ന് കരകയറുന്നതിനായി രണ്ടു ലക്ഷം യൂറോയാണ് പ്രാഥമികമായി പാപ്പാ ഹെയ്തതിയ്ക്ക് സമ്മാനിച്ചിരിക്കുന്നത്.

യാസ് ചുഴലിക്കാറ്റ് നാശം വിതച്ച ബംഗ്ലാദേശിന് അറുപതിനായിരം യൂറോയും സാമൂഹികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥകളിലൂടെ കടന്നുപോകുന്ന വിയറ്റ്‌നാമിന് പതിനായിരം യൂറോയുടെ സഹായവുമാണ് പാപ്പാ അയച്ചുനല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.