മാര്‍പാപ്പയുടെ പ്രതിവാര പൊതുദര്‍ശന പരിപാടി ഒരു മാസത്തേയ്ക്ക് നിര്‍ത്തിവയ്ക്കുന്നു

യൂറോപ്പില്‍ വേനല്‍ക്കാല അവധി ആരംഭിച്ചിരിക്കുന്നതിനാല്‍ മാര്‍പാപ്പയുടെ പ്രതിവാര പൊതുകൂടിക്കാഴ്ചയും ഒരു മാസക്കാലയളവിലേയ്ക്ക് നിര്‍ത്തിവയ്ക്കുന്നു. വത്തിക്കാന്‍ പ്രസ്സ് ഓഫീസിന്റെ മേധാവി മത്തേയൊ ബ്രൂണിയാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

ഇക്കാരണത്താല്‍ പാപ്പായുടെ ജൂലൈ മാസത്തിലെ ബുധനാഴ്ച തോറുമുള്ള പൊതുകൂടിക്കാഴ്ച അനുവദിക്കില്ല. ഒരു ഇടവേളയ്ക്കു ശേഷം പ്രതിവാര പൊതുകൂടിക്കാഴ്ച ആഗസ്റ്റ് നാലിന് പുനരാരംഭിക്കുകയും ചെയ്യും. വേനല്‍ക്കാല അവധി ദിനങ്ങള്‍ ആരംഭിച്ചാല്‍ പ്രതിവാര പൊതുദര്‍ശന പരിപാടി ഒഴിവാക്കുന്നത് പതിവാണ്. ആഗസ്റ്റ് 4-ന് ഇത് പുനരാരംഭിക്കുമെന്നും ഞായറാഴ്ചകളില്‍ പാപ്പാ നയിക്കുന്ന മദ്ധ്യാഹ്ന പ്രാര്‍ത്ഥന പതിവുപോലെ തുടരുമെന്നും പ്രസ്സ് ഓഫീസ് മേധാവി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.