ചൈനയിലെ ധനികർക്കുവേണ്ടി വിശുദ്ധ കുർബാന അർപ്പിച്ച്, മാർപ്പാപ്പ 

ചൈനയുടെ മാതാവ് എന്നറിയപ്പെടുന്ന ഷീഷാന്റെ തിരുനാൾ, വിശ്വാസികൾ ആചരിക്കുന്ന വേളയിൽ വ്യാഴാഴ്ചത്തെ വിശുദ്ധ കുർബാന ചൈനയിലെ കുലീനർക്കുവേണ്ടി കാഴ്ചവച്ച്, മാർപ്പാപ്പ.

സമ്പന്നരിൽ നിന്ന് ഹൃദയം കൊണ്ട് അകലം പാലിക്കണമെന്നും മറ്റുള്ളവരിലേക്ക് അവരെ എത്തിക്കുന്നതിനാണ് നമ്മുടെ മുമ്പിൽ സമ്പന്നരെ നൽകിയിരിക്കുന്നതെന്നും മാർപ്പാപ്പ പറഞ്ഞു.

സുവിശേഷത്തിന്റെ കേന്ദ്രം ദാരിദ്യ്രം

പ്രഭുക്കന്മാർ തങ്ങളുടെ കൂലി പിടിച്ചുവയ്ക്കുന്നതിനെതിരെ തൊഴിലാളികൾ ദൈവത്തോട് എപ്രകാരമാണ് നീതിക്കുവേണ്ടി കരഞ്ഞപേക്ഷിച്ചതെന്ന് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നാം കാണുന്നുണ്ട്.

ധനികരോടുള്ള യേശുവിന്റെ മനോഭാവവും അവരോട് അവിടുന്ന് പറഞ്ഞിട്ടുള്ളവയും നാം വായിച്ചിട്ടുണ്ട്. എന്നാൽ ഇക്കാലത്ത് ഏതെങ്കിലും വൈദികർ അങ്ങനെ പറഞ്ഞാൽ അദ്ദേഹത്തെ കമ്മ്യൂണിസ്റ്റായി മാധ്യമങ്ങൾ ചിത്രീകരിക്കും. പക്ഷെ ഒന്നോർക്കുക,സുവിശേഷത്തിന്റെ കേന്ദ്രം ദാരിദ്യ്രമാണ്. താൻ അയക്കപ്പെട്ടിരിക്കുന്നതുപോലും ദരിദ്രർക്കുവേണ്ടിയാണെന്ന് യേശുവും വ്യക്തമാക്കിയിട്ടുണ്ട്.

പൂർണ്ണ ഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുക

ഒരാൾക്ക് രണ്ട് യജമാനന്മാരെ സേവിക്കാൻ സാധിക്കില്ലെന്നാണ് ധനവാന്മാരോട് യേശു പറഞ്ഞിട്ടുള്ളത്. പണത്തെ ദൈവമായി കണ്ട് ധനവാന്മാർ ഒന്നാം പ്രമാണം തന്നെ ലംഘിക്കുകയാണെന്നും യേശു ചൂണ്ടിക്കാട്ടിയിരുന്നു. നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക എന്ന പ്രയാണവും ഇക്കൂട്ടർ പലപ്പോഴും മറക്കുന്നു. നികുതി പോലുള്ളവയിൽ നിന്ന് ഒഴിഞ്ഞുമാറുന്നതും പാപമാണ്. മാർപ്പാപ്പ വ്യക്തമാക്കി.

ധനികർക്കുവേണ്ടി പ്രാർത്ഥിച്ച് പ്രായശ്ചിത്തം ചെയ്യുക

ധനികർ അറിഞ്ഞും അറിയാതെയും ചെയ്യുന്ന സകല പാപങ്ങൾക്കുവേണ്ടിയും കൂടുതൽ ത്യാഗം ചെയ്ത് പ്രാർത്ഥിച്ച്, പ്രായശ്ചിത്തം ചെയ്യണം. വിശ്വാസികളെ മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.