മാഡഗാസ്കറിലെ ‘ജീവിക്കുന്ന വിശുദ്ധൻ’ ഫാ. ഒപ്പെക്ക ദരിദ്രരുടെ ചാമ്പ്യൻ: ഫ്രാൻസിസ് പാപ്പാ

മാഡഗാസ്കറിലെ ‘ജീവിക്കുന്ന വിശുദ്ധ’നെന്ന് അറിയപ്പെടുന്ന പെഡ്രോ ഒപ്പെക്ക എന്ന വൈദികനെ ദരിദ്രരുടെ ചാമ്പ്യനായി വിശേഷിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. മാർപാപ്പയുടെ മുൻകാല വിദ്യാർത്ഥി കൂടിയാണ് ഈ വൈദികൻ. ആയിരക്കണക്കിന് ദരിദ്രരുടെ ജീവിതം മാറ്റിമറിച്ച ഫാ. ഒപ്പെക്ക ദരിദ്രർക്കൊപ്പം ചേരികളിലാണ് ജീവിക്കുന്നത്.

മാഡഗാസ്കറിൽ ചേരികളിൽ താമസിക്കുന്ന ആയിരക്കണക്കിന് ജനങ്ങളേയും കുട്ടികളേയും മാർപാപ്പ കാണുകയും സംസാരിക്കുകയും ചെയ്തു. അവരുടെയിടയിലാണ് ഫാ. ഒപ്പെക്ക പ്രവർത്തിക്കുന്നത്.

കുടിയേറ്റപ്പെട്ട അർജന്റീനയിലെയും സ്ലോവേനിയയിലെയും ജനങ്ങൾക്കായി ഫാ. ഒപ്പെക്ക 25000 വീടുകളും 100 സ്കൂളുകളും ആറ് ക്ലിനിക്കുകളും രണ്ട് ഫുട്ബോൾ സ്റ്റേഡിയവും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. അടുത്ത വർഷം ഒരു പാരാമെഡിക്കൽ കോളേജ് നിർമ്മിക്കുവാനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്.

71 വയസുള്ള ഫാ. ഒപ്പെക്ക സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി നാമനിർദ്ദേശം ലഭിച്ച വ്യക്‌തിയാണ്. “ഇവിടെയുള്ള ഓരോ സ്ഥലത്തും പ്രത്യാശയുടെ കീർത്തനം ഉണ്ട്. ക്രിസ്തുവിന്റെ സമാധാനം നിങ്ങളെ ഭരിക്കട്ടെ,” പപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.