സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലെ പുൽക്കൂട്ടിലേക്കുള്ള പരമ്പരാഗത സന്ദർശനം ഒഴിവാക്കി പാപ്പാ

വർഷാവസാനത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലെ പുൽക്കൂട്ടിലേക്കുള്ള പരമ്പരാഗത സന്ദർശനം ഒഴിവാക്കി ഫ്രാൻസിസ് പാപ്പാ. കൂട്ടം കൂടുന്നതും അതിന്റെ ഫലമായി കോവിഡ് -19 പകരാനുള്ള സാധ്യതയും പരിഗണിച്ചാണ് പരിപാടികൾ റദ്ദാക്കിയത്.

2021 ഡിസംബർ 31 -ന് ഫ്രാൻസിസ് മാർപാപ്പായുടെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പുൽക്കൂട്ടിലേക്കുള്ള പതിവ് സന്ദർശനം ഇത്തവണ ഉണ്ടായിരിക്കുകയില്ല എന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. ക്രിസ്തുമസിനു ശേഷം ഇറ്റലിയിൽ കോവിഡ് -19 വ്യാപനം വളരെ കൂടുതലാണ്. ഡിസംബർ 29 -ന്, ഇറ്റാലിയൻ സർക്കാർ 98,000 -ത്തിലധികം പുതിയ കേസുകളുടെ എണ്ണമാണ് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ വർഷത്തെ അനുഗ്രഹങ്ങൾക്ക് ദൈവത്തിന് നന്ദി പറയുന്നതിനായി ഫ്രാൻസിസ് മാർപാപ്പ ഡിസംബർ 31 -ന് ഉച്ച കഴിഞ്ഞ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പ്രാർത്ഥനകൾ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.