ആഗോളതലത്തിൽ സെപ്റ്റംബർ നാലിന് ലെബനനുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് മാർപ്പാപ്പ

ലോക് ഡൗണിനുശേഷം മാർപാപ്പയുടെ ആദ്യ പൊതുകൂടിക്കാഴ്ചയിൽ സെപ്റ്റംബർ 4 -ന് ആഗോളതലത്തിൽ ലെബനനുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. അതോടൊപ്പം ഒരു നിമിഷം എല്ലാവരും നിശബ്ദതയിൽ ലെബനനുവേണ്ടി പ്രാർത്ഥിക്കുവാൻ പൊതു ജനങ്ങളോട് പാപ്പാ ആഹ്വാനം ചെയ്യുകയും ചെയ്തു.

സെപ്റ്റംബർ 4 -ന് ലെബനനുവേണ്ടി സാർവത്രിക തലത്തിൽ പ്രാർത്ഥനയും നോമ്പും നടക്കും. പാപ്പായെ വ്യക്തിപരമായി പ്രതിനിധീകരിക്കുന്നതിനായി കർദിനാൾ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിൻ അന്നേദിനം ലെബനനിൽ ഹാജരാകുമെന്നും പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.