യൂറോപ്യന്‍ രാജ്യങ്ങളിലെ സ്വവര്‍ഗ്ഗ വിവാഹങ്ങള്‍; ആശങ്ക പ്രകടിപ്പിച്ച് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ

Pope Emeritus Benedict XVI arrives at St Peter's basilica in 2015. Benedict has stayed largely silent on the church's sex abuse scandal for the past six years.

സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രവണതയെ പറ്റി ആശങ്ക പ്രകടിപ്പിച്ച് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. സഭാതലവന്‍ എന്ന നിലയിലുള്ള ഭരണകാലയളവില്‍ യൂറോപ്പിനെ പറ്റി നടത്തിയ പ്രസംഗങ്ങളുടെ ശേഖരമായ ‘ദി റിയല്‍ യൂറോപ്പ് ഐഡന്റിറ്റി ആന്‍ഡ് മിഷന്‍’ എന്ന പുസ്തകത്തിന്റെ ആമുഖത്തിലാണ് ബെനഡിക്റ്റ് പാപ്പാ തന്റെ ആശങ്ക വ്യക്തമാക്കിയത്.

ഐല്‍ ഫോഗ്‌ളിയോ എന്ന ഇറ്റാലിയന്‍ പത്രമാണ് ആമുഖം സെപ്റ്റംബര്‍ പതിനാറാം തീയതി പ്രസിദ്ധീകരിച്ചത്. ഗര്‍ഭനിരോധന മരുന്നുകളുടെ ആവിര്‍ഭാവത്തിനു ശേഷം ഗര്‍ഭധാരണവും ലൈംഗികതയും തമ്മില്‍ വേര്‍തിരിക്കാന്‍ സാധിക്കുന്ന സാഹചര്യം ഉടലെടുത്തുവന്നും ഈ ചിന്താഗതിയാണ് എല്ലാ സമൂഹങ്ങളും പൊതുവായി ഉയര്‍ത്തിപ്പിടിച്ച വിവാഹ സങ്കല്പങ്ങളുടെ അടിവേര് ഇളക്കിയതെന്നും ബെനഡിക്ട് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെയും, പുരുഷന്മാരുടെയും മനസ്സാക്ഷിയെ സാവധാനം മാറ്റിമറിച്ചു. പാപ്പാ വിശദീകരിച്ചു.

സ്വവര്‍ഗ്ഗ വിവാഹം എന്ന ആശയം ഇതുവരെ പിന്തുടര്‍ന്നുവന്നിട്ടുള്ള മാനവികതയുടെ എല്ലാ സംസ്‌കാരങ്ങള്‍ക്കും വിരുദ്ധമാണെന്ന് മുന്‍ പാപ്പാ വ്യക്തമാക്കി. ബഹുഭാര്യത്വം, ഏകഭാര്യത്വം തുടങ്ങിയ വിഷയങ്ങളില്‍ നിയമങ്ങളും, മൂല്യ വ്യവസ്ഥിതികളും വിഭിന്നമായിരുന്നെങ്കിലും സ്ത്രീയും, പുരുഷനും മാത്രമേ സന്താനോല്‍പ്പാദനം നടത്താന്‍ സാധിക്കുകയുള്ളൂ എന്ന പൊതുബോധം എല്ലാ സംസ്‌കാരങ്ങള്‍ക്കും ഉണ്ടായിരുന്നു. ഇത് വിവാഹത്തിനു വേണ്ട പ്രധാന ഘടകമായിരുന്നു. സ്വവര്‍ഗ്ഗ ബന്ധങ്ങളിലൂടെ കത്തോലിക്ക സമൂഹത്തിന്റെ മേഖലകളിലേക്ക് ആഴത്തില്‍ തുളച്ചുകയറുന്ന മനസ്സാക്ഷിയുടെ വികലതയാണ് കാണുന്നതെന്നും പാപ്പാ ഓര്‍മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.