ദൈവജനത്തിനായി സദാ ലഭ്യമാവുക: വൈദികാര്‍ത്ഥികള്‍ക്ക് പാപ്പാ നല്‍കിയ സന്ദേശം

ദൈവജനത്തിനു വേണ്ടി, ആവരുടെ ആവശ്യങ്ങള്‍ക്കായി സദാ ലഭ്യരാകുന്നവരാകണം വൈദികരെന്ന് സെമിനാരി വിദ്യാര്‍ത്ഥികളോട് മാര്‍പാപ്പ. തന്നെ സന്ദര്‍ശിക്കാനെത്തിയ ഇറ്റാലിയന്‍ വൈദികാര്‍ത്ഥികളുടേയും അവരുടെ അധ്യാപകരുടേയും കൂട്ടത്തെ വത്തിക്കാനില്‍ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പാപ്പാ അവര്‍ക്ക് ഇപ്രകാരമൊരു നിര്‍ദ്ദേശം നല്‍കിയത്.

സെമിനാരിയെ നിങ്ങള്‍ നസ്രത്തിലെ തിരിക്കുടുംബമായി പരിഗണിക്കണമെന്ന് പാപ്പാ വൈദികാര്‍ത്ഥികളോട് പറഞ്ഞു. കാരണം അവിടെ വച്ചാണല്ലോ ഈശോ സ്വാഗതം ചെയ്യപ്പെട്ടതും സംരക്ഷിക്കപ്പെട്ടതും പിതാവിനാല്‍ ഏല്‍പ്പിക്കപ്പെട്ട ദൗത്യത്തിനായി ഒരുക്കപ്പെട്ടതും. തന്റെ ഗുരുവിന്റെ പാത പിന്തുടരുന്നയാളാണല്ലോ ശിഷ്യന്‍. നിങ്ങളുടെ രൂപീകരണം നടക്കുന്നതും സെമിനാരിയിലാണ്’.

“വി. ജോസഫാണ് ഈശോയെ വളര്‍ത്തിയതും പരിശീലിപ്പിച്ചതും. ആ ഈശോയുടെ മാതൃക പിന്‍ചെല്ലാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നിങ്ങള്‍. അതുകൊണ്ട് നസ്രത്തിലെ തിരുക്കുടുംബമായി നിങ്ങള്‍ സെമിനാരിയെ കണക്കാക്കണം. അവിടെ നിന്ന് മനുഷ്യത്വവും സ്‌നേഹവും സഹജീവികളോട് കാണിക്കേണ്ട അടുപ്പവും പഠിക്കണം. സെമിനാരി നിങ്ങളെ ദൈവത്തോട് കൂടുതല്‍ അടുപ്പിക്കട്ടെ. സെമിനാരിയുടെ മതിലുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ നിങ്ങളുടെ ഹൃദയത്തിന്റെ അതിരുകള്‍ വിശാലമാക്കുക” – പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.