ദൈവം വിളിക്കുന്നു; എല്ലാവരേയും എപ്പോഴും: മാര്‍പാപ്പ

മുന്തിരിത്തോട്ടത്തിലേയ്ക്ക് ജോലിക്കാരെ വിളിച്ച വീട്ടുടമസ്ഥന്റെ ഉപമയുടെ ഭാഗം വായിച്ചശേഷം രണ്ട് വാക്കുകളെക്കുറിച്ചാണ് പാപ്പാ ഊന്നിപ്പറഞ്ഞത്; ദൈവത്തിന്റെ വിളിയും പ്രതിഫലവും.

“വീട്ടുമസ്ഥനായ ദൈവം എല്ലാവരേയും വിളിക്കുന്നു, എപ്പോഴും വിളിക്കുന്നു. ദൈവത്തിന്റെ ഈ മനോഭാവമാണ് നാമും നമ്മുടെ ചുറ്റുമുള്ളവരോട് കാണിക്കേണ്ടത്. ഏതു തലത്തിലുള്ളവരേയും കൂടെക്കൂട്ടാനും അവര്‍ക്ക് ആവശ്യമായത് ന്യായമായി നല്‍കാനും കഴിയണം. അങ്ങനെ ചെയ്താല്‍ അവരില്‍ വലിയ പ്രതീക്ഷയാണ് നാം ഉണര്‍ത്തുന്നത്. ക്രിസ്തുവിനെ കണ്ടുമുട്ടിയാല്‍ ഉണ്ടായേക്കാവുന്ന സന്തോഷം അവരില്‍ അപ്പോള്‍ ഉണ്ടാവുകയും ചെയ്യും.

അതുപോലെ തന്നെ വീട്ടുമസ്ഥനെപ്പോലെ നിരന്തരം പുറത്തേയ്ക്ക്, ആളുകളുടെ അടുത്തേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ സഭ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ ചെയ്താല്‍ മാത്രമേ പിതാവായ ദൈവത്തിന്റെ സ്‌നേഹം അനേകര്‍ക്ക് വെളിപ്പെടുകയുള്ളു” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.