ദൈവത്തോടുള്ള വിശ്വസ്തത സേവനത്തിനുള്ള സന്നദ്ധതയാണ് വ്യക്തമാക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ

ദൈവത്തോടുള്ള വിശ്വസ്തത സേവനത്തിനുള്ള സന്നദ്ധതയാണ് വെളിവാക്കുന്നതെന്നും മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുമ്പോള്‍ ദൈവത്തെ തന്നെയാണ് നാം ആശ്ലേഷിക്കുന്നതെന്നും ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ഞായറാഴ്ച ആഞ്ചലൂസ്   പ്രാര്‍ത്ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

‘ദൈവത്തിന്റെ കണ്ണുകളില്‍ മഹത്വവും വിജയവും അളക്കപ്പെടുന്നത് സ്ഥാനമാനമോ ജോലിയോ സമ്പത്തോ അടിസ്ഥാനമാക്കിയല്ല, മറിച്ച് സേവനത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരാള്‍ക്ക് ഉള്ളതിന്റെ അടിസ്ഥാനത്തിലല്ല, ഒരാള്‍ നല്‍കുന്നതിന്റെ അടിസ്ഥാനത്തിലാണ്’. പാപ്പാ പറഞ്ഞു.

സേവനം എന്ന വാക്കുകൊണ്ട് യഥാര്‍ത്ഥത്തില്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്നും പാപ്പാ വ്യക്തമാക്കുകയുണ്ടായി. ‘യേശുവിനെപ്പോലെ പെരുമാറുക എന്നതാണ് യഥാര്‍ത്ഥ സേവനം ചെയ്യാനുള്ള മാര്‍ഗം. കാരണം അവിടുന്ന് ഭൂമിയിലേയ്ക്ക് വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, മറിച്ച് അനേകര്‍ക്ക് ശുശ്രൂഷ ചെയ്യാനാണ്’. പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.