ആറ് പുതിയ വിശുദ്ധരുടെ നാമകരണ നടപടികൾക്ക് പാപ്പാ അംഗീകാരം നൽകി

വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള തിരുസംഘത്തിന്റെ പ്രീഫക്ട് കർദ്ദിനാൾ മർചെല്ലോ സെമെറാരോയുമായി നടത്തിയ കൂടിക്കാഴ്ചയിൽ രണ്ട് അത്ഭുതങ്ങളും നാല് വീരോചിത പുണ്യങ്ങളും സംബന്ധിച്ച ആറ് പ്രഖ്യാപനങ്ങൾ പ്രസിദ്ധീകരിക്കാൻ അനുവാദം നൽകി.

ഫ്രഞ്ചുകാരിയായ വാഴ്ത്തപ്പെട്ട മേരീ റിവീയറിന്റെ മദ്ധ്യസ്ഥതയാൽ ലഭിച്ച അനുഗ്രഹമാണ് അതിലൊന്ന്. വത്തിക്കാൻ അംഗീകരിച്ച മറ്റൊരത്ഭുതം, ഇറ്റലിക്കാരിയായ ദൈവദാസി മരിയ കരോള ചെക്കിന്റെ മദ്ധ്യസ്ഥതയിൽ ലഭിച്ചതാണ്. 1877 ഏപ്രിൽ മൂന്നിന് ഇറ്റലിയിലെ ചിത്തദെല്ലയിൽ ജനിച്ച മരിയ കരോള കൊത്തലെങ്കോ സഭയിലെ അംഗമാണ്. 1925 നവംബർ 13 -ന് കെനിയയിൽ നിന്ന് മടങ്ങവെ കപ്പലിൽ വച്ച് നിര്യാതയാവുകയായിരുന്നു.

മരിയ കരോളയും ഉടനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടും. ദൈവദാസരിൽ സ്പെയിനിൽ നിന്നുള്ള അന്ത്രയാ ഗരീദോ പെരാലെസ്, ഇറ്റലിയിൽ നിന്ന് കാർളോ മരിയ ദ അബിയാത്തെഗ്രാസ്സോ, ബെർണ്ണാർദോ സാർത്തൊരി എന്നിവരും പോളണ്ട് കാരിയായ മേരി മാർഗരറ്റും ഉൾപ്പെടുന്നു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.