സാമ്പത്തിക വിദഗ്ധൻ ജെഫ്രി സാച്ച്‌സ്, പേപ്പൽ അക്കാദമിയിലേക്ക് നിയമിതനായി

ലോകപ്രശസ്ത അമേരിക്കൻ സാമ്പത്തിക വിദഗ്ധൻ ജെഫ്രി സാച്ച്‌സ് പൊന്തിഫിക്കൽ അക്കാദമി ഓഫ് സോഷ്യൽ സയൻസസിലേക്ക് നിയമിതനായി. ഒക്‌ടോബർ 25-ന് ആണ് പരിശുദ്ധ സിംഹാസനം പുതിയ നിയമനം നടത്തിയത്.

“പൊന്തിഫിക്കൽ അക്കാദമി ഓഫ് സോഷ്യൽ സയൻസസിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ദാരിദ്ര്യം, ബഹിഷ്‌കരണം, പാരിസ്ഥിതിക പ്രതിസന്ധി, ഭൗമരാഷ്ട്രീയ സമ്മർദങ്ങൾ എന്നീ ആഗോള വെല്ലുവിളികളെ നേരിടുമ്പോൾ സഭയുടെ സാമൂഹിക പഠിപ്പിക്കലുകളും ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനമായ ‘ലൗദാത്തോ സീ’ യും ‘ഫ്രാത്തെല്ലി തുത്തി’ യും മനുഷ്യരാശിക്കുള്ള മഹത്തായ സംഭവനകളാണെന്ന് ഞാൻ വിശ്വസിക്കുന്നു.” -ജെഫ്രി സാച്ച്‌സ് വെളിപ്പെടുത്തി.

66 -കാരനായ സാച്ച്‌സ്, കൊളംബിയ സർവകലാശാലയിലെ സെന്റർ ഫോർ സസ്‌റ്റൈനബിൾ ഡെവലപ്‌മെന്റിന്റെ പ്രൊഫസറും ഡയറക്ടറും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന പരിഹാരത്തിന്റെ നെറ്റ്‌വർക്കിന്റെ പ്രസിഡന്റുമാണ്. വത്തിക്കാനുമായി ശക്തമായ ബന്ധമുണ്ടെങ്കിലും അദ്ദേഹം കത്തോലിക്കനല്ല. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ 1991-ലെ എൻസൈക്ലിക്കൽ സെന്റിസിമസ് ആംനസ്, ഫ്രാൻസിസ് പാപ്പായുടെ 2015-ലെ ചാക്രികലേഖനം എന്നിവയുൾപ്പെടെ മൂന്ന് പതിറ്റാണ്ടുകളായി സാക്‌സ് വത്തിക്കാന്റെ ഉപദേശകനായിരുന്നു. അദ്ദേഹം വത്തിക്കാനിലെ പരിപാടികളിൽ ഒരു സ്പീക്കറായും പങ്കാളിയായും വരാറുണ്ട്. 2019 -ലെ ആമസോൺ മേഖലയ്ക്കുള്ള ബിഷപ്പുമാരുടെ സിനഡിന്റെയും ഭാഗമായിരുന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.