ബറൂയിപുർ രൂപതയ്ക്ക് സഹായമെത്രാനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു

ഫ്രാൻസിസ് പാപ്പാ ഇന്ത്യയിലെ ബറൂയിപുർ രൂപതയുടെ സഹായമെത്രാനായി ഫാ. ഷ്യമാല്‍ ബോസിനെ മെയ് പതിനേഴാം തീയതി വെള്ളിയാഴ്ച നിയമിച്ചു.

വെസ്റ്റ് ബംഗാൾ സംസ്ഥാനത്തിലുള്ള ബറൂയിപുർ രൂപതയിൽ ഗോസാബാ എന്ന സ്ഥലത്താണ് ഫാ. ഷ്യമാല്‍ ബോസ് ജനിച്ചത്. 1991 മെയ് 5-ാം തീയതി വൈദികനായ അദ്ദേഹം, ബെംഗളൂരുവിലുള്ള സെന്‍റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇന്‍സ്റ്റിട്ട്യൂട്ടിൽ ദൈവശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. രൂപതയുടെ ധനകാര്യ വിഭാഗത്തിലും, ചാന്‍സിലറുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഫാ. ഷ്യമാല്‍ ബോസ്.

1978 മാർച്ച് 12-ാം തീയതി പോൾ ആറാമന്‍റെ കാലത്തിൽ കൽക്കട്ടാ അതിരൂപതയിൽ നിന്നും വേർപെടുത്തി രൂപതയാക്കപ്പെട്ടതാണ് ബറൂയിപുർ രൂപത. 95,69,779 ജനങ്ങൾ ഈ രൂപതയിൽ വസിക്കുന്നു. 62,847 കത്തോലിക്കാ വിശ്വാസികള്‍ രൂപതയിലുണ്ട്.