പൊന്തിഫിക്കൽ കൗൺസിൽ സമിതി അംഗങ്ങൾ ആയി മലയാളി വൈദികർ

പൊന്തിഫിക്കൽ കൗൺസിൽ സമിതിയിലേക്ക് മലയാളി വൈദികരെയും ഉൾപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. റവ. ഡോ. വർഗീസ് കോളുതറ സിഎംഐ, റവ.ഡോ.പോൾ പള്ളത്ത് എന്നിവരെയാണ് പാപ്പാ ‘പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റസ്’ എന്ന വത്തിക്കാൻ സമിതിയിലെ അംഗങ്ങളായി നിയമിച്ചത്. അഞ്ചുവർഷത്തേക്കാണു നിയമനം. നിലവിൽ ഈ കൗൺസിലിൽ അംഗമായ ഡോ. കോളുതറയുടെ നിയമനം അഞ്ചുവർഷത്തേക്കുകൂടി നീട്ടുകയായിരുന്നു.

ബംഗളൂരു ധർമാരാം വിദ്യാക്ഷേത്രത്തിൽ കാനൻ ലോ ഫാക്കൽറ്റിയുടെ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ് ഡോ. കോളുതറ. പാലാ രൂപതാംഗമായ ഡോ. പള്ളത്ത് വത്തിക്കാനിൽ വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള കാര്യാലയത്തിൽ റിലേറ്റർ ആയി പ്രവർത്തിക്കുന്നു. തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉൾപ്പെടെ സീറോമലബാർ സഭയിൽനിന്ന് മൂന്നംഗങ്ങളാണ് ഇപ്പോൾ ഈ പൊന്തിഫിക്കൽ കൗൺസിലിൽ ഉള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.