അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും സംരക്ഷിക്കേണ്ടതിന് സംയുക്തമായ പരിശ്രമം ആവശ്യം: ഫ്രാൻസിസ് പാപ്പാ

കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും സംരക്ഷിക്കുന്നതിന് യൂറോപ്പിലെ രാഷ്ട്രീയനേതാക്കളും അധികാരികളും സംയുക്തമായി പരിശ്രമിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഡിസംബർ 22 -ന് പ്രതിവാരമുള്ള വിശ്വാസികളുടെ സമ്മേളനത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“മെഡിറ്ററേനിയൻ മേഖലയിലെ കുടിയേറ്റത്തിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നത് ചില യൂറോപ്യൻ രാജ്യങ്ങൾ മാത്രമാണെന്ന് ഞാൻ മനസ്സിലാക്കി. ഇതിന് ഒരുകൂട്ടായ ഉത്തരവാദിത്വം ആവശ്യമാണ്. അതിൽ നിന്ന് ഒരു രാജ്യത്തെയും ഒഴിവാക്കാനാവില്ല” – പാപ്പാ പറഞ്ഞു. ലിബിയക്കും ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസക്കും ഇടയിലുള്ള കടലിൽ 160 പേരോളം മുങ്ങി മരിച്ച മെഡിറ്ററേനിയനിലെ കുടിയേറ്റ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പാപ്പായുടെ ആവർത്തിച്ചുള്ള ഈ അഭ്യർത്ഥന.

“അനേകം പ്രാദേശിക പള്ളികളും കത്തോലിക്കാ സംഘടനകളും അവരെ സ്വാഗതം ചെയ്യാനും ഫലപ്രദമായ ഒരു ഏകീകരണത്തിലേക്ക് നയിക്കാനും തയ്യാറാണ്. അതിനായി ഒരു വാതിൽ തുറക്കുക എന്നതാണ് ആവശ്യം.ആവശ്യമുള്ള ആളുകളെ സ്വീകരിച്ച ശേഷം, അവരുടെ ഏകീകരണത്തിന് വഴിയൊരുക്കേണ്ടതും ആവശ്യമാണ്” – പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.