ഭൂമിയുടേയും പാവപ്പെട്ടവരുടേയും കരച്ചിലുകള്‍ ശ്രവിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ

ലോകനന്മ കാംക്ഷിക്കുന്ന എല്ലാവരും ഭൂമിയുടേയും പാവങ്ങളുടേയും കരച്ചിന് ചെവികൊടുക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ‘ലൗദോത്തോ സി’ വാരാചരണത്തിന് അവസാനം കുറിച്ചുകൊണ്ട് ‘ലൗദോത്തോ സി ആക്ഷന്‍ പ്ലാറ്റ്‌ഫോം’ ഉദ്ഘാടനം ചെയ്യവേയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

സമൂഹത്തോടും പരിസ്ഥിതിയോടും ബഹുമാനവും നീതിയും പുലര്‍ത്തിക്കൊണ്ട് ഭൂമിയുടേയും പാവപ്പെട്ടവരുടേയും കരച്ചിലിന് മറുപടി കൊടുക്കണമെന്ന് പാപ്പാ പറഞ്ഞു. ‘ലൗദോത്തോ സി’ വാരാചരണത്തില്‍ വിവിധ പദ്ധതികളിലൂടെ സമൂഹത്തോടും പ്രകൃതിയോടുമുള്ള തങ്ങളുടെ കടമ നിര്‍വ്വഹിച്ച വ്യക്തികളേയും പ്രസ്ഥാനങ്ങളേയും സൃഷ്ടിയുടെ സുവിശേഷം പ്രഘോഷിച്ചതിന്റെ പേരില്‍ പാപ്പാ പ്രത്യേകം അനുമോദിക്കുകയും ചെയ്തു.

ഏഴ് വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ് ‘ലൗദോത്തോ സി ആക്ഷന്‍ പ്ലാറ്റ്‌ഫോമിന്റെ’ പ്രവര്‍ത്തനങ്ങള്‍. കുടുംബങ്ങള്‍, ഇടവകകള്‍, രൂപതകള്‍, കൂട്ടായ്മകള്‍, സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍ ആശുപത്രികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങിയവയെയെല്ലാം സുസ്ഥിര ജീവിതശൈലികള്‍ തിരഞ്ഞെടുക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.