ഇന്തോനേഷ്യയിലും കിഴക്കന്‍ തിമൂറിലും വെള്ളപ്പൊക്കത്തിന് ഇരകളായവര്‍ക്കായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പാ

“ഇന്തോനേഷ്യയേയും കിഴക്കന്‍ തിമൂറിനെയും സ്തബ്ദമാക്കിയ വെള്ളപ്പൊക്കത്തിന്റെ ഇരകളായ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. മരിച്ച വ്യക്തികളുടെ കുടുംബാംഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കാനും വീടുകളും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് പ്രതീക്ഷ നല്‍കാനുമെല്ലാം വേണ്ടി കര്‍ത്താവിനോട് അപേക്ഷിക്കുകയും ചെയ്യുന്നു” – പാപ്പാ പറഞ്ഞു.

ഇന്തോനേഷ്യയിലെ വിവിധ ദ്വീപുകളിലായി കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 119 ആളുകള്‍ മരിച്ചു. കിഴക്കന്‍ തിമൂറില്‍ 27 പേരും മരിച്ചു. മഴ ഇപ്പോഴും തുടരുന്നതിനാല്‍ നിരവധിയാളുകളെ ഇപ്പോഴും കണ്ടുകിട്ടാനുമുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജസ്വലമായി മുന്നേറുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.