വെസ്റ്റേണ്‍ യൂറോപ്പില്‍ ക്ലേശമനുഭവിക്കുന്നവരോടൊപ്പം താനുമുണ്ടെന്ന് മാര്‍പാപ്പ

പ്രളയം നാശം വിതച്ച ജര്‍മ്മനി, ബെല്‍ജിയം, മറ്റ് വെസ്റ്റേണ്‍ യൂറോപ്യന്‍ പ്രദേശങ്ങളിലെ ജനതയോടൊപ്പം താനുണ്ടെന്ന് ഉറപ്പു നല്‍കി ഫ്രാന്‍സിസ് പാപ്പാ. “ജര്‍മ്മനി, ബെല്‍ജിയം, ഹോളണ്ട്… നിങ്ങളോടൊപ്പം ഞാനുണ്ട്. പ്രളയം വരുത്തിയ അപ്രതീക്ഷിത ദുരിതത്തില്‍ നിന്ന് എത്രയും വേഗം കരകയറാന്‍ നിങ്ങള്‍ക്കാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു” – ഞായറാഴ്ചത്തെ ഏഞ്ചലസ് പ്രാര്‍ത്ഥനയ്ക്കുശേഷം പാപ്പാ പറഞ്ഞു.

“പ്രകൃതിദുരന്തത്തില്‍ മരിച്ചവരെ അങ്ങയുടെ സന്നിധിയില്‍ സ്വീകരിക്കണമെന്നും അവരുടെ പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കണമെന്നും പരസ്പരം സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യാനുള്ള കൃപ ദുരന്തമേഖലകളിലെ ഓരോരുത്തര്‍ക്കര്‍ക്കും ഉണ്ടാകട്ടെയെന്നും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു” – പാപ്പാ കൂട്ടിച്ചേര്‍ത്തു.

വെസ്റ്റേണ്‍ യൂറോപ്പലുണ്ടായ ഈ അപ്രതീക്ഷിത ദുരന്തത്തില്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തിക്കൊണ്ട് പാപ്പാ കഴിഞ്ഞ ദിവസം ജര്‍മ്മന്‍ ജനതക്കായി സന്ദേശം അയയ്ക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.