ഓരോ ദൈവവിളിയുടെയും പിന്നിലുള്ള സ്‌നേഹം കണ്ടെത്തുക: മാര്‍പാപ്പ

ഓരോ ദൈവവിളിയുടെയും പിന്നിലുള്ള സ്‌നേഹം കണ്ടെത്തണമെന്ന് മാര്‍പാപ്പ. ത്രികാല സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയത്. ആയിരം രീതികളിലൂടെയും സന്തോഷസന്താപകരങ്ങളായ സംഭവങ്ങളിലൂടെയും നമ്മിലേയ്ക്കെത്താവുന്ന കര്‍ത്താവിന്റെ വിളിക്കു മുന്നില്‍, ചിലപ്പോള്‍ നമ്മുടെ മനോഭാവം തിരസ്‌ക്കരണത്തിന്റേതാകാം. അതായത്, എനിക്കു പറ്റില്ല, ഞാന്‍ ഭയപ്പെടുന്നു എന്നിങ്ങനെയാകാം.

കാരണം, അവ നമ്മുടെ അഭിവാഞ്ഛകള്‍ക്ക് വിരുദ്ധമാണെന്ന തോന്നലാണ്. കൂടുതല്‍ ആയാസകരവും അസൗകര്യവുമാണെന്ന കാരണത്താലും നാം അതിനെ ഭയപ്പെടാം. “എനിക്കതിനു സാധിക്കില്ല, ചെയ്യാതിരിക്കുന്നതാണ് നല്ലത്, കൂടുതല്‍ ശാന്തമായ ഒരു ജീവിതമാണ് ഉത്തമം, ദൈവം അവിടെയും ഞാന്‍ ഇവിടെയും ആണ്” എന്നീ ചിന്തകള്‍. എന്നാല്‍ ദൈവത്തിന്റെ വിളി സ്‌നേഹമാണ്. ഓരോ വിളിയുടെയും പിന്നിലുള്ള സ്‌നേഹം കണ്ടെത്താന്‍ നാം ശ്രമിക്കണം. നാം അതിനോട് പ്രതികരിക്കേണ്ടത് സ്‌നേഹത്താല്‍ മാത്രമാണ്. ഇതാണ് ശൈലി: സ്‌നേഹത്തില്‍ നിന്ന് നിര്‍ഗ്ഗമിക്കുന്ന വിളിക്കുള്ള ഉത്തരം സ്‌നേഹം മാത്രമാണ് – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.