ഇന്തോനേഷ്യയിലെ ഭൂകമ്പബാധിതര്‍ക്കായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പാ

ഇന്തോനേഷ്യയിലെ സുലവ്വേസി ദ്വീപിലുണ്ടായ ശക്തമായ ഭൂകമ്പത്തിനിരകളായ ജനങ്ങളോടുള്ള തന്റെ സാമീപ്യം ഫ്രാന്‍സിസ് പാപ്പാ അറിയിച്ചു. ഈ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കും മുറിവേറ്റവര്‍ക്കും വീടും തൊഴിലും നഷ്ടപ്പെട്ടവര്‍ക്കും വേണ്ടി പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്തു.

കര്‍ത്താവ് അവര്‍ക്ക് സാന്ത്വനമേകുകയും അവര്‍ക്ക് സഹായമെത്തിക്കാന്‍ പരിശ്രമിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങാകുകയും ചെയ്യട്ടെയെന്ന് പാപ്പാ ആശംസിച്ചു. സുലവേസിയിലെ നമ്മുടെ സഹോദരങ്ങള്‍ക്കും ഇന്തോനേഷ്യയില്‍ തന്നെ കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ വിമാനാപകടത്തില്‍ ഇരകളായവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ക്ഷണിച്ച പാപ്പാ, നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയും ചൊല്ലി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.