കര്‍ത്താവ് നമ്മിലും വന്‍കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

വിശ്വാസത്തോടു കൂടിയ വിധേയത്വം വിസ്മയകരമായ ഫലം പുറപ്പെടുവിക്കും എന്ന് ഫ്രാന്‍സിസ് പാപ്പാ. ത്രികാല ജപത്തിനു ശേഷം നല്‍കിയ സന്ദേശലാണ് പാപ്പാ ഈ കാര്യം വിശ്വാസികളെ ഓര്‍മിപ്പിച്ചത്.

രാത്രി മുഴുവന്‍ അധ്വനിച്ചിട്ടും ഒരു മീന്‍ പോലും കിട്ടാത്ത ശിമയോനോട് ക്രിസ്തു പറയുന്നു വലയിറക്കുവാന്‍. ആദ്യം മടിച്ചു എങ്കിലും ഈശോയുടെ വാക്കുകള്‍ വിശ്വസിച്ച് അതനുസരിക്കുമ്പോള്‍ അവിടെ അത്ഭുതം സംഭവിക്കുന്നു. നാം വിശാല മനസ്ക്കതയോടെ അവിടത്തെ സേവിക്കുമ്പോള്‍ അവിടന്നു നമ്മില്‍ വന്‍കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നമ്മുടെ ജീവിതമാകുന്ന വഞ്ചിയില്‍ അവിടത്തെ സ്വീകരിക്കാനും അവിടത്തോടൊപ്പം വീണ്ടും പുറപ്പെടാനും അത്ഭുതങ്ങളാല്‍ നിറഞ്ഞ പുതിയ ഒരു സമുദ്രത്തില്‍ വഞ്ചി തുഴയാനും അവിടന്ന് നമ്മോടാവശ്യപ്പെടുന്നു.

നാം യേശുവില്‍ വിശ്വാസമര്‍പ്പിക്കുകയാണെങ്കില്‍ അവിടന്നു നമ്മെ പാപത്തില്‍ നിന്നു മോചിക്കുകയും നമ്മുടെ മുന്നില്‍ പുതിയൊരു ചക്രവാളം തുറന്നിടുകയും ചെയ്യും: അത് അവിടത്തെ ദൗത്യത്തില്‍ സഹകരിക്കുക എന്നതാണ്. പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ