ദുരിതങ്ങളും ക്ലേശങ്ങളും കുറയ്ക്കാന്‍ ക്ഷമയും കരുണയും സഹായിക്കും: മാര്‍പാപ്പ

കരുണയും ക്ഷമയും ജീവിതത്തിന്റെ ഭാഗമായാല്‍ വലിയ ദുരിതങ്ങളിലും ക്ലേശങ്ങളിലും യുദ്ധക്കെടുതികളിലും നിന്ന് മാനവവംശത്തിന് കരകയറാന്‍ സാധിക്കുമെന്ന് മാര്‍പാപ്പ. സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ ഞായറാഴ്ച ഏഞ്ചലസ് പ്രാര്‍ത്ഥനയ്ക്കിടെയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

കരുണയില്ലാത്ത വേലക്കാരന്റെ ഉപമ വിശദീകരിച്ച വേളയിലാണ് പരസ്പരം ക്ഷമിക്കുന്നതിന്റെയും കരുണ കാണിക്കുന്നതിന്റെയും മാഹാത്മ്യത്തെക്കുറിച്ച് സൂചിപ്പിച്ചത്. ‘എത്രയോ യുദ്ധങ്ങള്‍, സഹനങ്ങള്‍, മുറിവുകള്‍ ഒക്കെ ഒഴിവാക്കാം, കരുണയും ക്ഷമയും ജീവിതത്തിന്റെ ഭാഗമായാല്‍’. പാപ്പാ പറഞ്ഞു.

‘ദൈവീക മനോഭാവം ഇക്കാര്യത്തില്‍ നാം മാതൃകയാക്കണം. കരുണയാല്‍ സമ്പന്നമായ നീതിയാണ് ദൈവത്തിന്റെ പ്രത്യേകത. അത് നാമും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക തന്നെ വേണം. പരസ്പരം ക്ഷമിച്ചും സഹിച്ചും മുന്നേറാന്‍ വിളിക്കപ്പെട്ടിരിക്കുന്നവര്‍ കൂടിയാണ് നാം’. പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.