ദക്ഷിണ സുഡാനിലെ വെള്ളപ്പൊക്കത്തിൽ വലയുന്നവർക്ക് പാപ്പായുടെ സഹായം

ഫ്രാൻസിസ് പാപ്പായിൽ നിന്ന് കഴിഞ്ഞ ഒക്ടോബറിൽ ലഭിച്ച 75,000 ഡോളറിനു പുറമേ, അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനത്തിൽ കർദ്ദിനാൾ ക്രാജെവ്സ്കി 30,000 ഡോളർ ആഫ്രിക്കൻ രാജ്യത്തെ ന്യൂൺഷ്യേച്ചറിലുള്ള മോൺ. ലോനട്ട് പോൾ സ്ട്രെജാക്ക് വഴി മാലക്കൽ രൂപതയിലെ ജനങ്ങൾക്ക് എത്തിച്ചു.

കഴിഞ്ഞ ഒക്ടോബറിൽ ദക്ഷിണ സുഡാനിലെ മാലക്കൽ രൂപതയിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് പരിശുദ്ധ പിതാവ് സമഗ്ര മാനവ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററി വഴി 75,000 യുഎസ് ഡോളർ അയച്ചിരുന്നു. ഈ സംഭാവനക്കു പുറമേയാണ്, ഗുരുതരമായ മാനുഷിക അടിയന്തരാവസ്ഥയിൽ പാപ്പയുടെ സാമീപ്യം പ്രകടിപ്പിക്കുന്നതിനായി 30,000 യൂറോ പാപ്പായുടെ ദാനധർമ്മ കാര്യദർശി കർദ്ദിനാൾ കോൺറാഡ് ക്രാജെവ്‌സ്‌കി അയച്ചത്. ദുരിതബാധിതരായ ജനങ്ങൾക്ക് പ്രാർത്ഥനയും സാന്ത്വനവാക്കുകളും കൂടാതെ പ്ലാസ്റ്റിക് ഷീറ്റുകൾ, പുതപ്പുകൾ, പായകൾ, കർട്ടനുകൾ തുടങ്ങിയ അടിയന്തര അത്യാവശ്യ സാമഗ്രികളും എത്തിച്ചു നൽകി.

രാജ്യത്തെ കുടിയിറക്കപ്പെട്ടവരുടെ ഏറ്റവും വലിയ ക്യാമ്പ് സ്ഥിതി ചെയ്യുന്നത് ബെന്റിയുവിലാണ്. 2013 -ലെ ആഭ്യന്തരയുദ്ധത്തിനു ശേഷം 1,20,000 -ത്തിലധികം ആളുകൾ ഐക്യരാഷ്ട്ര സഭയുടെ കീഴിൽ അഭയം കണ്ടെത്തി. ഇപ്പോൾ, സ്വന്തം ഭൂമിയിൽ കൃഷിയിറക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന അവർ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരുടെ (ഐഡിപി) ക്യാമ്പിൽ കഴിയാൻ നിർബന്ധിതരാക്കപ്പെട്ടു. കൂടാതെ, യുണിറ്റി സ്റ്റേറ്റിന്റെ ഭൂരിഭാഗങ്ങളിലുമുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് മുതൽ 50,000 പേർ കൂടി ഇവിടെ എത്തിയിട്ടുണ്ട്. അവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. UNMISS (UN Mission South Sudan) നിർമ്മിച്ച അണക്കെട്ടുകളാൽ സംരക്ഷിക്കപ്പെടുന്ന ഒരേയൊരു പ്രദേശം മാത്രമാണ് ഇപ്പോൾ സുരക്ഷിതമായുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.