ഭയം നിങ്ങളെ തടവിലാക്കുന്നുണ്ടോ? ഫ്രാൻസിസ് പാപ്പായുടെ ഉപദേശം സ്വീകരിക്കാം

ഭയം നമ്മെ തളർത്താതിരിക്കാൻ നിരന്തരമായി പോരാടണം. അത് സൂചിപ്പിക്കുന്ന ബൈബിളിലെ വാക്യങ്ങളും പാപ്പാ വിശദമാക്കുന്നു. ആളുകൾ വിവിധ തരത്തിലുള്ള ഭയത്തെ അഭിമുഖീകരിക്കുന്നുണ്ട്. സംശയവും ഭയവും ഹൃദയത്തിൽ നിറയുമ്പോൾ വിവേകം ആവശ്യമാണെന്ന് പാപ്പാ സൂചിപ്പിക്കുന്നു. ഭയത്തെ അതിജീവിക്കാൻ നാം അഞ്ചു തലങ്ങളിലൂടെയാണ് കടന്നു പോകേണ്ടതെന്നു പാപ്പാ വിശദമാക്കുന്നു. അത് ഇവയാണ്:

1. വിവേചനം

ശൂന്യവും വ്യക്തമല്ലാത്തതുമായ കാര്യങ്ങളിൽ പിടിമുറുക്കിക്കൊണ്ട് നമ്മുടെ സമയവും ഊർജ്ജവും പാഴാക്കിക്കുന്നത് ഭയമാണ്. ഇത് വ്യക്തമായി തിരിച്ചറിയുക എന്നതാണ് ആദ്യപടി. “അതിനാൽ നിങ്ങളുടെ ഉള്ളിലേയ്ക്ക് നോക്കാനും നിങ്ങളുടെ ഭയങ്ങൾക്ക് ‘പേര് നൽകാനും’ ഞാൻ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു,” പാപ്പാ പറയുന്നു.

സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ

* എന്റെ ജീവിതത്തിലെ ഈ നിമിഷത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് എന്തിനെയാണ്?

* എന്നെ മുന്നോട്ട് പോകാൻ തടയുന്നത് എന്താണ്?

* ചില പ്രധാനപ്പെട്ട തിരഞ്ഞെടുപ്പുകൾ നടത്താൻ എനിക്ക് ധൈര്യമില്ലാത്തത് എന്തുകൊണ്ടാണ്?

2. ഭയത്തെ അഭിമുഖീകരിക്കാൻ ഭയപ്പെടരുത് 

ഭയങ്ങളെ അഭിമുഖീകരിക്കണമെന്നും അവയുമായി പൊരുത്തപ്പെടണമെന്നും മാർപ്പാപ്പ പറയുന്നു. ബൈബിളിൽ നിന്നുള്ള ചില നിരീക്ഷണത്തോടെ അദ്ദേഹം അത് സൂചിപ്പിക്കുന്നു. ഭയമെന്ന വസ്തുതയുടെ മാനുഷികമായ അനുഭവങ്ങളെ ബൈബിൾ അവഗണിക്കുന്നില്ല. ‘അബ്രഹാം ഭയപ്പെട്ടു’ ( ഉത്പ. 12 : 10 ), ‘ജോബ് ഭയപ്പെട്ടു’ (ഉത്പ. 31 :31 , 32 : 07 ) അതുപോലെതന്നെ മോശയും ( പുറ. 2 :14 ) പത്രോസ് ( മത്താ. 26 : 69 ) അപ്പസ്തോലൻമാരും ( മർക്കോ. 4 : 38 -40 , മത്താ. 26 : 56 ) താരതമ്യപ്പെടുത്താനാവാത്ത വിധം യേശു തന്നെ ഭയവും വേദനയും അനുഭവിച്ചു( മത്താ. 26 : 37 , ലൂക്കാ 22 : 44 ).

3. വിശ്വാസത്തിനു പോലും തടസ്സം

ദൈവത്തിലുള്ള വലിയ വിശ്വാസത്തിനു തടസമായി നിൽക്കുന്നത് ഭയമാണെന്നു പാപ്പാ പറയുന്നു. “എന്തിനാണ് നിങ്ങൾ ഭയപ്പെടുന്നത്? നിങ്ങൾക്ക് വിശ്വാസമില്ലേ? (മർക്കോ. 4 : 40 )” തന്റെ ശിഷ്യന്മാരെ ഉദ്ബോധിപ്പിച്ചുകൊണ്ട് വിശ്വാസത്തിനുള്ള തടസ്സം പലപ്പോഴും സംശയമല്ല മറിച്ച് ഭയമാണെന്നു മനസ്സിലാക്കാൻ യേശു നമ്മെ സഹായിക്കുന്നു.

4. ഭയത്തെ മറികടക്കാം

നമ്മുടെ ഭയത്തെ സഹായിക്കാൻ വിവേകം നമ്മെ സഹായിക്കുന്നു. വിവേകം നമ്മെ ജീവിതത്തിലേക്ക് നയിക്കുകയും നമ്മുടെ വഴിയിൽ വരുന്ന വെല്ലുവിളികളെ ശാന്തമായി നേരിടാൻ സഹായിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം ഭയത്തിനു ഒരിക്കലും അവസാനവാക്കുകൾ ഉണ്ടായിരിക്കരുത്. മറിച്ച് ദൈവത്തിലും ജീവിതത്തിലും ഒരു വിശ്വാസ പ്രഘോഷണം നടത്താനുള്ള അവസരമായിരിക്കണം. ഇതിനർത്ഥം ദൈവം നമുക്ക് നൽകിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിലൂടെ അവൻ നമുക്ക് ഒരു നല്ല ഭാവിയിലേക്കുള്ള അവസരം നൽകുമെന്നും വിശ്വസിക്കുകയും ചെയ്യുക എന്നതാണ്. എന്നിട്ടും നാം ഭയത്തിൽ തന്നെ ജീവിക്കുകയാണെങ്കിൽ നമ്മൾ എല്ലാവരിൽ നിന്നും പിൻവലിയാനും അന്തർമുഖരായിത്തീരാനും സാധ്യതയുണ്ട്. അതിലേക്ക് മാറാൻ നമ്മെ അനുവദിക്കരുത്.

5. ബൈബിളിൽ മറഞ്ഞിരിക്കുന്ന സന്ദേശം

ഫ്രാൻസിസ് മാർപാപ്പ ബൈബിളിൽ മറഞ്ഞിരിക്കുന്ന ഒരു സന്ദേശം കണ്ടെത്തുന്നു. തിരുവെഴുത്തുകളിൽ “ഭയപ്പെടേണ്ടതില്ല” എന്ന പ്രയോഗം 365 തവണ വ്യത്യസ്ത വ്യതിയാനങ്ങളോടെ ആവർത്തിക്കപ്പെടുന്നു. വർഷത്തിൽ എല്ലാ ദിവസവും നാം ഭയത്തിൽ നിന്ന് മുക്തരായിരിക്കണമെന്നു കർത്താവ് ആഗ്രഹിക്കുന്നു എന്ന് നമ്മോട് പറയുന്നത് പോലെയാണിത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് “ഭയപ്പെടേണ്ട”(ഏശയ്യാ 41 : 10) എന്ന വചനമാണ്.

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.