ഫ്രാൻസിസ്ക്കൻ അത്മായ സഭാംഗങ്ങളോട് പാപ്പായുടെ സന്ദേശം

ഫ്രാൻസിസ്ക്കൻ അത്മായ സഭാംഗങ്ങളോട് വഴിയിൽ കണ്ടുമുട്ടുന്നവരോടു ‘ദൈവം നിങ്ങൾക്ക് സമാധാനം നൽകട്ടെ’ എന്ന് ആശംസിക്കാറുണ്ടായിരുന്ന വിശുദ്ധ ഫ്രാൻസിസിന്റെ അഭിവാദ്യത്തോടെ ഞാനും നിങ്ങളെ അഭിവാദ്യം ചെയ്യുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. റോമിലെ ഫ്രാൻസിസ്‌ക്ക൯ അൽമായ സഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പാ.

നീതിക്കുവേണ്ടി പോരാടാനും, അവിഭാജ്യമായ ഒരു പരിസ്ഥിതിശാസ്‌ത്രത്തിനായി പ്രവർത്തിക്കാനും, മിഷനറിമാരുടെ പദ്ധതികളിൽ സഹകരിക്കാനും, സമാധാനത്തിന്റെ വിദഗ്ധരും ശ്രേഷ്ഠതയുടെ സാക്ഷികളാകാനും കഴിയുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. വിശുദ്ധിയിലേക്കുള്ള സാർവ്വത്രിക വിളിയിൽ നിന്നാണ് അവരുടെ വിളി ജന്മമെടുത്തത് എന്ന് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 941 ഉദ്ധരിച്ചു കൊണ്ടു പാപ്പാ അവരെ അനുസ്മരിപ്പിച്ചു.

വിശുദ്ധ പോൾ ആറാമൻ പാപ്പാ അംഗീകരിച്ച അവരുടെ സഭയുടെ പൊതുവായ നിയമാവലിയും, നിയമങ്ങളും ആവശ്യപ്പെടുന്ന ഈ വിശുദ്ധിയിലേക്കാണ് ഫ്രാൻസിസ്ക്കൻ അൽമായ സഭാംഗങ്ങൾ എന്നു വിളിക്കപ്പെടുന്ന അവരുടെ വിളിയെന്നും പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.