നമ്മുടെ വികാരങ്ങളേക്കാൾ ഉറപ്പുള്ളതാണ് വാചിക പ്രാർത്ഥന: ഫ്രാൻസിസ് പാപ്പാ

ധ്യാനവും മാനസിക പ്രാർത്ഥനയും പ്രധാനപ്പെട്ടതാണെങ്കിലും ആദ്യത്തെ പ്രാർത്ഥനാ രീതിയായ വാചിക പ്രാർത്ഥന ഒഴിവാക്കരുത് എന്ന് ഫ്രാൻസിസ് പാപ്പാ. വെറും അധരവ്യായാമമായി വാചിക പ്രാർത്ഥന നടത്തരുതെന്ന് ആവർത്തിച്ച് പറയാറുള്ള പാപ്പാ ഏപ്രിൽ 21 -ന് നൽകിയ സന്ദേശത്തിൽ ആണ് ഇക്കാര്യം ഓർമിപ്പിച്ചത്.

വാചിക പ്രാർത്ഥനയെ മാറ്റിവെച്ചുകൊണ്ടുള്ള ഒരു പ്രാർത്ഥനാ ജീവിതത്തെക്കുറിച്ച് ചിന്തിക്കുവാൻ സാധിക്കുകയില്ല. വാചിക പ്രാർത്ഥനയെ നാം അവഗണിക്കരുത്. അത് കുട്ടികൾക്കുള്ളതാണ്, വിവരമുള്ളവർ അങ്ങനെ പ്രാർത്ഥിക്കുകയില്ല എന്നൊക്കെ നാം പറയാറുണ്ട്. എന്നാൽ, വാചിക പ്രാർത്ഥന എളിയവരുടെ പ്രാർത്ഥനയാണ്. യേശു പഠിപ്പിച്ച വാചിക പ്രാർത്ഥനയാണ് ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്നുള്ളത്. പാപ്പാ ഉദ്ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.