വിശുദ്ധ കുരിശിന്റെ മഹിമയെക്കുറിച്ച് ഹംഗേറിയന്‍ ജനതയോട് സംസാരിച്ച് മാര്‍പാപ്പാ

രക്ഷയുടെ നെടുന്തൂണാണ് കുരിശെന്ന് ഫ്രാന്‍സിസ് പാപ്പാ. ബുഡാപെസ്റ്റ് ഹീരോസ് ചത്വരത്തില്‍ നയിച്ച ത്രികാല പ്രാര്‍ത്ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തിലാണ് പാപ്പാ കുരിശിന്റെ മാഹാത്മ്യത്തെക്കുറിച്ച് ഹംഗറയിലെ ജനങ്ങളോട് സംസാരിച്ചത്. പാപ്പായുടെ വാക്കുകള്‍ ഇങ്ങനെ…

‘ആയിരം വര്‍ഷങ്ങളായി കുരിശ് നിങ്ങളുടെ രക്ഷയുടെ നെടുന്തൂണായിരുന്നു എന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഗാനവരികളെ ഞാന്‍ ഈയവസരത്തില്‍ നിങ്ങളെ അനുസ്മരിക്കുന്നു. ക്രിസ്തുവിന്റെ അടയാളം നിങ്ങള്‍ക്ക് ഒരു നല്ല ഭാവി വാഗ്ദാനമായിത്തീരട്ടെ. കുരിശ് നിങ്ങളുടെ ഭൂതകാലത്തിനും ഭാവികാലത്തിനും പാലമായിത്തീരുകയും ചെയ്യട്ടെ. നിങ്ങള്‍ക്കായുള്ള എന്റെ ആശംസ ഇതാണ്.

മതവികാരം ഈ രാജ്യത്തിന്റെ ജീവരക്തമാണ്. അതിനാല്‍ അതിന്റെ വേരുകളുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. എങ്കിലും നിലത്തു നാട്ടപ്പെട്ട കുരിശ് നമ്മെ നന്നായി വേരുറപ്പിക്കാന്‍ ക്ഷണിക്കുക മാത്രമല്ല അത് എല്ലാവരിലേക്കും കരങ്ങള്‍ ഉയര്‍ത്തുവാനും നീട്ടുവാനും ക്ഷണിക്കുകയും ചെയ്യുന്നു.

കുരിശ് നമ്മുടെ കാലഘട്ടത്തിലെ ജനങ്ങളുടെ ദാഹത്തോടു തുറവുള്ളവരായി പ്രതിരോധം തീര്‍ക്കാതെ നമ്മുടെ വേരുകളെ ഉറപ്പിച്ചു നിര്‍ത്താനും, ഉറവയില്‍ നിന്ന് ശേഖരിക്കാനും നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് പോലെ നിങ്ങളും അടിത്തറയുള്ളവരും തുറവുള്ളവരും വേരൂന്നിയവരും പരിഗണനയുള്ളവരുമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ഓരോ വ്യക്തിയോടുള്ള ദൈവത്തിന്റെ അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ വിമോചന സുവിശേഷം നിങ്ങളുടെ ജീവിതം കൊണ്ട് പ്രഖ്യാപിക്കുവാന്‍ നിങ്ങളെ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്റെ പ്രതികമായ ‘പ്രേഷിത ക്രൂശ് ‘ നയിക്കട്ടെ’. പാപ്പാ പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.