ഇതിനേക്കാള്‍ മെച്ചപ്പെട്ട പ്രാര്‍ത്ഥനാരീതി ഇല്ല: ഏറ്റവും മെച്ചപ്പെട്ട പ്രാര്‍ത്ഥനാഭാവം എന്താണെന്ന് വ്യക്തമാക്കി ഫ്രാന്‍സിസ് പാപ്പാ

ഏറ്റവും മെച്ചപ്പെട്ട രീതിയിലുള്ള പ്രാര്‍ത്ഥനാഭാവം എന്താണെന്ന് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വര്‍ഗ്ഗാരോപിത നാഥയുടെ തിരുനാള്‍ തലേന്ന് കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പരിശുദ്ധ കന്യകാമറിയത്തെപ്പോലെ തുറന്ന ഹൃദയത്തോടെ ദൈവത്തോട് അപേക്ഷിക്കണമെന്നാണ് പാപ്പാ സന്ദേശത്തില്‍ ആഹ്വാനം ചെയ്തത്. മറിയത്തെപ്പോലെ, ദൈവത്തോട് തുറന്ന മനഭാവത്തോടും തുറന്ന ഹൃദയത്തോടും കൂടി നിലകൊള്ളുക എന്നതിനേക്കാള്‍ മെച്ചപ്പെട്ടൊരു പ്രാര്‍ത്ഥനാരീതി ഇല്ല. കര്‍ത്താവേ, നിനക്ക് വേണ്ടത് എന്താണ്, നിനക്ക് എപ്പോള്‍ വേണം, എങ്ങനെ വേണം’ ഇപ്രകാരം ചോദിക്കുന്നതാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥനയെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

“പ്രാര്‍ത്ഥന ജീവിതത്തിന്റെ പ്രാണവായുവാണ്: ശ്വസിക്കാതെ നമുക്കു ജീവിക്കാന്‍ കഴിയാത്തതു പോലെ തന്നെ പ്രാര്‍ത്ഥന കൂടാതെ നമുക്ക് ക്രൈസ്തവരായിരിക്കാനും സാധിക്കില്ല” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.