എല്ലാ ദിവസവും ബൈബിള്‍ വായിക്കണം: മാര്‍പാപ്പ

ഓരോ ദിവസവും ജീവിക്കാനുളള പ്രചോദനം ലഭിക്കുന്നതിന് എപ്പോഴും ഒരു ബൈബിള്‍ കൈയ്യെത്തും ദൂരത്ത് ഉണ്ടായിരിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ. ദൈവവചത്തിന് ജീവിതത്തെ മാറ്റിമറിക്കാനുള്ള ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ദൈവവചനത്തിന് നമ്മുടെ ജീവിതത്തില്‍ ഇടം കൊടുക്കണം. ഓരോ ദിവസവും ബൈബിളില്‍ നിന്ന് ഒന്നോ രണ്ടോ വാക്യങ്ങള്‍ വായിക്കണം. ആദ്യം സുവിശേഷത്തില്‍ നിന്നു തുടങ്ങാം. മേശമേല്‍ തുറന്നുവയ്ക്കുകയോ പോക്കറ്റില്‍ കൊണ്ടുനടക്കുകയോ സെല്‍ഫോണില്‍ നിന്നു വായിക്കുകയോ ചെയ്യാം. ഓരോ ദിവസവും ബൈബിള്‍ നിങ്ങളെ പ്രചോദിപ്പിക്കാന്‍ ഇടം കൊടുക്കുക” – പാപ്പാ പറഞ്ഞു.

“നിങ്ങള്‍ക്കുവേണ്ടി ദൈവം എഴുതിയ പ്രണയലേഖനം പോലെ ദൈവവചനം സ്വീകരിക്കണം. ദൈവം നമ്മോടു കൂടെയാണെന്ന ബോദ്ധ്യം ലഭിക്കാന്‍ അത് സഹായിക്കും. ദൈവവചനം സമാശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതേ സമയം അത് നിങ്ങളെ വെല്ലുവിളിക്കുകയും നിങ്ങളുടെ സ്വാര്‍ത്ഥതയുടെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കുകയും മാനസാന്തരത്തിലേയ്ക്ക് നയിക്കുകയും ചെയ്യും. എന്തുകൊണ്ടെന്നാല്‍, നമ്മുടെ ജീവിതം മാറ്റിമറിക്കാനും ഇരുളില്‍ നിന്ന് വെളിച്ചത്തിലേയ്ക്ക് നയിക്കാനുമുള്ള ശേഷി ബൈബിളിനുണ്ട്” – പാപ്പാ വിശദമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.