സാധാരണ സംഭവങ്ങളിലൂടെയാണ് ദൈവം വെളിപ്പെടുന്നത്: ഫ്രാന്‍സിസ് പാപ്പാ

തികച്ചും സാധാരണമായ പ്രവര്‍ത്തികളിലൂടെയാണ് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ. അസാധാരണ സംഭവങ്ങളില്‍ മാത്രം ദൈവത്തിന്റെ ഇടപെടല്‍ കാണുന്നവരാണ് ആധുനികസമൂഹം. എന്നാല്‍ സാധാരണ സംഭവങ്ങളിലൂടെയാണ് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നത്. ട്വിറ്ററിലൂടെയാണ് പാപ്പാ ഈ സന്ദേശം നല്‍കിയത്.

ദൈവം അസാധാരണ സംഭവങ്ങളില്‍ വരുന്നില്ല. മറിച്ച് നമ്മുടെ ദിവസങ്ങളിലെ വിരസതയിലും ചിലപ്പോഴെങ്കിലും ക്ഷീണിപ്പിക്കുന്ന ജോലിക്രമങ്ങളിലും ദൈവേഷ്ടം ചെയ്യാന്‍ പരിശ്രമിച്ച് എളിമയോടും എന്നാല്‍ ഇച്ഛാശക്തിയോടും ദൃഢതയോടും കൂടെ നാം മുന്നോട്ടു കൊണ്ടുപോകുന്ന ചെറിയ കാര്യങ്ങളിലൂടെയാണ് ദൈവം തന്റെ പ്രവര്‍ത്തികള്‍ ചെയ്യുന്നത് – പാപ്പാ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.