സാമ്പത്തിക സുതാര്യതയുടെ കാര്യത്തില്‍ ഉറപ്പു നല്‍കി മാര്‍പാപ്പ

സാമ്പത്തികസുതാര്യതയുടെ കാര്യത്തില്‍ വത്തിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനുമായി ബന്ധപ്പെട്ട് ഉയരുന്ന അഴിമതിയാരോപണം പ്രത്യക്ഷത്തില്‍ പരാമര്‍ശിക്കാതെയാണ് മാര്‍പാപ്പയുടെ ഉറപ്പ്.

യൂറോപ്പിലെ കള്ളപ്പണ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ കര്‍ദിനാള്‍ ആഞ്ചലോ ബെച്ചിയുടെ പേര് കഴിഞ്ഞ ദിവസം ഉയര്‍ന്നു വന്നിരുന്നു. ലണ്ടന്‍ റിയല്‍ എസ്റ്റേറ്റില്‍ വത്തിക്കാന്‍ നടത്തിയ നിക്ഷേപത്തിലുണ്ടായ സാമ്പത്തികക്രമക്കേടില്‍ ഇടപെട്ടെന്ന ആരോപണമാണ് ഉയര്‍ന്നത്. തുടര്‍ന്ന് ആഞ്ചലോയുടെ കര്‍ദിനാള്‍ സ്ഥാനവും നഷ്ടമായിരുന്നു. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് പരോക്ഷമായെങ്കിലും പാപ്പാ ഇപ്രകാരം ഉറപ്പ് നല്‍കിയതെന്നാണ് വിലയിരുത്തല്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.