ഉത്ഥിതനായ ക്രിസ്തുവിന്റെ അതിരറ്റ സ്‌നേഹത്തെക്കുറിച്ച് പാപ്പായുടെ വാക്കുകള്‍

ഉയിര്‍ത്തെഴുന്നേറ്റ യേശു നമ്മെ സീമാതീതം സ്‌നേഹിക്കുകയും നമ്മുടെ ഓരോ ജീവിതസാഹചര്യത്തിലും സന്ദര്‍ശിക്കുകയും ചെയ്യുന്നുവെന്ന് മാര്‍പാപ്പ. ലോകത്തിന്റെ ഹൃദയത്തില്‍ തന്റെ സാന്നിധ്യം നട്ടുപിടിപ്പിച്ച അവിടുന്ന്, നാം ദൈനംദിന ജീവിതത്തിന്റെ കൃപ വീണ്ടും കണ്ടെത്തുന്നതിനു വേണ്ടി, പ്രതിബന്ധങ്ങളെ മറികടക്കുന്നതിനും മുന്‍വിധികളെ അതിജീവിക്കുന്നതിനും ചുറ്റുമുള്ളവരെ അനുദിനം സമീപിക്കുന്നതിനും നമ്മെയും ക്ഷണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മുടെ ഗലീലിയില്‍, ദൈനംദിന ജീവിതത്തില്‍ സന്നിഹിതനായ അവിടുത്തെ നമുക്ക് തിരിച്ചറിയാം. അവിടുത്തോടൊപ്പം ജീവിതം മാറും. കാരണം, എല്ലാ തോല്‍വികള്‍ക്കും തിന്മയ്ക്കും അക്രമത്തിനും അപ്പുറം എല്ലാ കഷ്ടപ്പാടുകള്‍ക്കും മരണങ്ങള്‍ക്കും അതീതമായി ഉത്ഥിതന്‍ ജീവിക്കുകയും ചരിത്രത്തെ നയിക്കുകയും ചെയ്യുന്നു – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.