മാതാവ് കൂടെയുള്ളതുകൊണ്ട് ഞാന്‍ എപ്പോഴും സുരക്ഷിതന്‍; ഫ്രാന്‍സിസ് മാര്‍പാപ്പ

മാതാവ് കൂടെയുള്ളതുകൊണ്ട് താന്‍ എപ്പോഴും സുരക്ഷിതനാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ആഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് തിരികെയെത്തിയപ്പോഴായിരുന്നു പാപ്പായുടെ ഈ പ്രതികരണം. 31 ാമത് അപ്പസ്‌തോലിക പര്യടനമായിരുന്നു ഇത്തവണ പാപ്പായുടേത്. എല്ലാ യാത്രകള്‍ക്കു മുമ്പും ശേഷവും അദ്ദേഹം സെന്റ് മേരി മേജര്‍ ബസിലിക്കയിലെത്തി പ്രാര്‍ത്ഥിക്കാറുണ്ട്. ആ പതിവ് ഇത്തവണയും തെറ്റിച്ചില്ല.

യാത്രയ്ക്കു മുമ്പും തിരികെയെത്തിയപ്പോഴും എല്ലായ്‌പ്പോഴും ഞാന്‍ ഇവിടെ പ്രാര്‍ത്ഥിക്കാനെത്തുന്നു. പരിശുദ്ധ മറിയം എന്റെ യാത്രകളില്‍ എല്ലായ്‌പ്പോഴും ഒരു അമ്മയെ പോലെ കൂടെയുണ്ട്. എന്റെ വാക്കുകളെയും പ്രവൃത്തികളെയും നിരീക്ഷിച്ചുകൊണ്ട് അമ്മ എന്റെ കൂടെയുണ്ട്. പാപ്പ പറഞ്ഞു. നാലാം നൂറ്റാണ്ടില്‍ അത്ഭുതം നടന്ന സ്ഥലത്താണ് ഇന്ന് സെന്റ് മേരീ മേജര്‍ ബസിലിക്ക നിലയുറപ്പിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.