കുടുംബജീവിതത്തില്‍ മുത്തശ്ശീമുത്തശ്ശന്മാര്‍ക്കുള്ള പ്രാധാന്യം ആവര്‍ത്തിച്ച്, മാര്‍പാപ്പ

ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാതാപിതാക്കളും യേശുവിന്റെ മുത്തശ്ശിയും മുത്തശ്ശനുമായ വിശുദ്ധരായ അന്നയുടെയും ജൊവാക്കിമിന്റെയും തിരുനാള്‍ ദിനത്തില്‍ സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ, നമ്മുടെയും സമൂഹത്തിന്റെ തന്നെയും ജീവിതത്തില്‍ അപ്പൂപ്പനമ്മൂമ്മാരുടെ സ്ഥാനം എന്താണെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.

‘വിശുദ്ധരായ അന്നയുടെയും ജൊവാക്കിമിന്റെയും തിരുനാളായ ഇന്ന് അനേകം നാടുകളില്‍ മുത്തശ്ശീമുത്തശ്ശന്മാരുടെ ദിനമായി ആചരിക്കപ്പെടുന്നു. കുടുംബജീവിതത്തിനും ഓരോ വ്യക്തിക്കും ഒരോ സമൂഹത്തിനും അത്യന്താപേക്ഷിതമായ മാനവികയുടെയും വിശ്വാസത്തിന്റെയും പൈതൃകം സംവേദനം ചെയ്യുന്നതില്‍ മുത്തശ്ശീമുത്തശ്ശന്മാരുടെ പ്രാധാന്യം എത്രമാത്രമാണ്’ എന്നാണ് പാപ്പാ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.