ഭൂഗര്‍ഭ സിമിത്തേരിയില്‍ പരേതാത്മാക്കള്‍ക്കുവേണ്ടി വിശുദ്ധ ബലി അര്‍പ്പിച്ച് മാര്‍പാപ്പ

സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ റോമാ നഗരത്തിലെ ഭൂഗര്‍ഭ സെമിത്തേരിയില്‍ പരേതാത്മാക്കള്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് മാര്‍പാപ്പ. കുര്‍ബാനയ്ക്കിടയിലെ സന്ദേശത്തില്‍ ക്രൈസ്തവ രക്തസാക്ഷികളെ കുറിച്ച് പാപ്പ പ്രത്യേകം പരാമര്‍ശിച്ചു. ആദ്യ നൂറ്റാണ്ടിനെക്കാള്‍ ക്രൈസ്തവര്‍ ഇക്കാലഘട്ടത്തില്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് പാപ്പ പറഞ്ഞു.

റോമിലെ നിരവധി രക്തസാക്ഷികളെയും സഭാദ്ധ്യക്ഷന്മാരായ പാപ്പാമാരെയും അടക്കം ചെയ്തിട്ടുള്ള ഭൂഗര്‍ഭ സിമിത്തേരിയാണിത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച റോമന്‍ കോണ്‍സുളിന്റെ ഭാര്യയായിരുന്ന പ്രിഷീല ക്രൈസ്തവ രക്തസാക്ഷികളെ അടക്കംചെയ്യുന്നതിനു ഇഷ്ടദാനമായി നല്‍കിയ മാര്‍ബിള്‍ അറയാണിത്. അതുകൊണ്ട് ഇന്നും ‘പ്രിഷീലയുടെ ഭൂഗര്‍ഭ സെമിത്തേരി’ എന്നാണ് ഈ പുണ്യസ്ഥാനം അറിയപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.