ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഹാര്‍ലി ഡേവിഡ്‌സണ്‍ ലേലത്തിന് വച്ച്, മാര്‍പാപ്പ

സമ്മാനമായി കിട്ടിയ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ലേലത്തിന് വയ്ക്കുന്നു. ലേലത്തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. ബൈക്കില്‍ പാപ്പാ കൈയൊപ്പ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വച്ച് ജൂലൈയില്‍ നടന്ന ചടങ്ങിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഹാര്‍ലി ഡേവിഡ്‌സണ്‍ സമ്മാനമായി ലഭിച്ചത്. ഉഗാണ്ടയിലെ അനാഥരായ കുട്ടികള്‍ക്ക് സ്‌കൂളും ഓര്‍ഫനേജും പണിയാനുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ബൈക്ക് ലേലം ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.