ആമസോണ്‍ സഭാപ്രവര്‍ത്തകരോടൊപ്പം മരം നട്ട് മാര്‍പാപ്പ

പ്രകൃതിയുടെ അപ്പോസ്തലനായി അറിയപ്പെടുന്ന വി. ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ദിവസം ഫ്രാന്‍സിസ് പാപ്പാ ആമസോണില്‍ നിന്നുള്ള സഭാപ്രവര്‍ത്തകരുമായി ചേര്‍ന്ന് മരം നട്ടു.

ആമസോണില്‍ നിന്നുള്ള മെത്രാന്‍മാരെ മാര്‍പാപ്പാ വി. ഫ്രാന്‍സിസ് അസ്സീസിക്ക് സമര്‍പ്പിച്ചു. ഒക്ടോബര്‍ 6 മുതല്‍ 27 വരെയാണ് വത്തിക്കാനില്‍ സിനഡ് നടക്കുന്നത്.

വിവിധ സഭകളില്‍ നിന്നുള്ള മണ്ണ് പ്രതീകാത്മകമായി വത്തിക്കാനിലേക്ക് കൊണ്ടു വന്നു. ആമസോണ്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള മണ്ണും അതില്‍ ഉള്‍പ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.