വത്തിക്കാനിൽ ഒക്ടോബർ ഒന്നിന് അസാധാരണ മിഷൻ മാസത്തിന് തുടക്കമാകും

വി. കൊച്ചുത്രേസ്യയുടെ തിരുനാൾ ദിനമായ ഒക്ടോബർ ഒന്ന് മുതലാണ് മിഷൻ മാസമായി കത്തോലിക്കാ സഭ ആചരിക്കുന്നത്. എന്നാൽ ഈ വർഷം അസാധാരണ മിഷൻ മാസമായിട്ടാണ് ആചരിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ അറിയിച്ചു.

ഒക്ടോബർ മാസം ഒന്നാം തീയതി ചൊവ്വാഴ്ച ഇറ്റാലിയൻ സമയം ആറു മണിക്കു നടക്കുന്ന സായാഹ്‌ന പ്രാർത്ഥനയോടെയാണ് ഫ്രാൻസിസ് പാപ്പാ അസാധാരണ മിഷൻ മാസത്തിന് ആരംഭം കുറിക്കുന്നത്. അതിനെ തുടർന്ന് വ്യത്യസ്ത മിഷൻ ഇൻസ്‌റ്റിറ്റ്യൂഷനിൽ നിന്നുള്ള എട്ടുപേർ വിവിധ മിഷൻ അനുഭവങ്ങൾ പങ്കുവയ്ക്കുകയും പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്യും. അതിനുശേഷം അവരോടൊന്നിച്ച് മാർപാപ്പ കുരിശിന്റെ വഴിയിൽ പങ്കെടുക്കും.

ഒക്ടോബർ മാസത്തിലെ വ്യത്യസ്ത പരിപാടികളിൽ മിഷൻ അനുസ്മരണവും ആചരണവും നടത്തുന്നുണ്ട്. ഒക്ടോബർ മാസത്തിലെ പാപ്പായുടെ പ്രത്യേക പ്രാർത്ഥനാ നിയോഗം അസാധാരണ മിഷൻ മാസത്തിനു വേണ്ടിയാണ് സമർപ്പിച്ചിട്ടുള്ളത്. ഈ മാസത്തിൽ ആഗോള കത്തോലിക്ക സഭ മുഴുവനിലും പ്രാർത്ഥനയിൽ ഒന്നിക്കാനും സുവിശേഷത്തിന്റെ സന്തോഷം ഭൂമിയുടെ അതിർത്തികൾ വരെ പ്രഘോഷിക്കാനും മാർപാപ്പ ആഹ്വാനം ചെയ്തു.

വി. കൊച്ചുത്രേസ്യയെയും വി. ഫ്രാൻസിസ് സേവ്യറിനെയും പ്രത്യേകം അനുസ്മരിച്ചു കൊണ്ടാണ് ഒക്ടോബർ മാസം മിഷൻ മാസമായി ആചരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.