പങ്കുവയ്ക്കലിനുള്ള അവസരമാണ് സിനഡ്: മാർപാപ്പ

ധൈര്യത്തോടും തുറവിയോടും കൂടെ കാപഠ്യമില്ലാതെ സംസാരിക്കുക, വിനയത്തോടെ ശ്രവിക്കുക, അതുവഴിയായി പരസ്പരം പങ്കുവയ്ക്കുക എന്നതാണ് ഇപ്പോൾ തുടക്കമിട്ടിരിക്കുന്ന സിനഡിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ.

ക്രിസ്തീയതയെ വിവേകബുദ്ധിയോടെ നോക്കിക്കാണുന്ന പ്രക്രിയയും വിശ്വാസത്തിൽ അധിഷ്ഠിതമായിട്ടുള്ള ആന്തരിക മനോഭാവത്തിന്റെ വിശകലനവുമാണ് സിനഡ് ലക്ഷ്യം വയ്ക്കുന്നത്. അഞ്ച് വീതം പ്രസംഗങ്ങൾക്കുശേഷം കേട്ടവയെ മനനം ചെയ്യാൻ സിനഡഗംങ്ങൾക്ക് പ്രത്യേക സമയം അനുവദിക്കും.

ശ്രവിച്ചുകൊണ്ടുള്ള യാത്രയാണല്ലോ സഭ നടത്തുന്നത്. അതുകൊണ്ടുതന്നെ മുൻവിധികളേയും പുരാതന സങ്കൽപ്പങ്ങളേയും മാറ്റിവച്ചു വേണം ഏതു രീതിയിലായാലും സിനഡിന്റെ ഭാഗമാകാൻ.

ആധുനിക ലോകത്തിൽ സഭ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും ജീവിതത്തിന്റെ പൂർണതയിലേക്കും അവിടുത്തെ സ്നേഹത്തിലേക്കും നമ്മെ ക്ഷണിക്കുന്നതിന്റെ ഭാഗമാണ് അതെന്ന് കരുതിയാൽ ആശ്വാസമുണ്ടാവും.

നമ്മുടെ ഹൃദയങ്ങളെ തുറക്കാൻ ഈ സിനഡ് വഴിതെളിക്കട്ടെ. തലമുറകളുടെ സംഗമത്തിലൂടെ പുതിയ പ്രതീക്ഷകളും രൂപം കൊള്ളട്ടെ. മാർപാപ്പ ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.