സുനാമി ബാധിതർക്ക് സഹായവുമായി ഫ്രാൻസിസ് പാപ്പാ

ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലെ സു​​​​ല​​​​വേ​​​​സി പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ ഭൂ​​​​ക​​​​മ്പത്തി​​​​നും സു​​​​നാ​​​​മി​​​​ക്കും ഇരയായവർക്ക് സഹായഹസ്തവുമായി ഫ്രാൻസിസ് പാപ്പാ. ഒ​​​​രു ല​​​​ക്ഷം ഡോ​​​​ള​​​​ർ ആണ് പാപ്പാ ദുരിതബാധിതരെ സഹായിക്കാനായി നീക്കി വെച്ചിരിക്കുക.

ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് നു​​​​ൺ​​​​ഷ്യേ​​​​റ്റ് വ​​​​ഴി​​​​യാ​​​​യി​​​​രി​​​​ക്കും തു​​​​ക ചെ​​​ല​​​​വ​​​​ഴി​​​​ക്കു​​​​ക​​​​യെ​​​​ന്ന് വ​​​​ത്തി​​​​ക്കാ​​​​ൻ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ  ആ​​​​ഘാ​​​​തം ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ നേ​​​​രി​​​​ട്ട​​​​വ​​​​ർ​​​​ക്കാ​​​​യി​​​​രി​​​​ക്കും കൂ​​​​ടു​​​​ത​​​​ൽ പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ല്കു​​​​ക. കഴിഞ്ഞ വെള്ളിയാഴ്ച ആണ് ഇന്തോനേഷ്യൻ തീരങ്ങളെ തകർത്തടിച്ചു കൊണ്ട് ഭൂചലനവും സുനാമിയും ഉണ്ടായത്. ദുരന്തത്തിൽ 1500 ആളുകൾ മരിച്ചതായാണ് റിപ്പോർട്ട്. ഇനിയും മരണ സംഖ്യ ഉയരാനുള്ള സാധ്യത അധികൃതർ ചൂണ്ടിക്കാണിക്കുന്നു. 70,000 പേ​​​​രെ കാ​​​​ണാ​​​​താ​​​​യി എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ദുരന്തം ഒരു ദേശത്തിനു കനത്ത ആഘാതം സൃഷ്ടിച്ച സാഹചര്യത്തിലാണ് പാപ്പായുടെ  സഹായം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.