ലബനോനിലെ അഴിമതി വിരുദ്ധ പ്രക്ഷോഭകർക്ക് പാപ്പായുടെ പ്രോത്സാഹനം 

സർക്കാർ അഴിമതിയെയും സാമ്പത്തിക ദുരുപയോഗത്തെയും നേരിടാൻ തെരുവിലിറങ്ങിയ പ്രതിഷേധക്കാർക്ക് ഫ്രാൻസിസ് പാപ്പായുടെ പിന്തുണ. വത്തിക്കാനിൽ നടന്ന ആഞ്ചലൂസ് പ്രാർത്ഥനക്കിടെയാണ് പാപ്പാ ലബനോനിലെ പ്രതിഷേധക്കാർക്കുള്ള തന്റെ ആശംസകൾ അറിയിച്ചത്.

വാട്സാപ്പിലൂടെയുള്ള ഇന്റർനെറ്റ് കോളുകൾക്ക് സർക്കാർ പുതിയ നികുതി ഈടാക്കിയതിനെ തുടർന്നാണ് ലബനോനിൽ പ്രതിഷേധം ശക്തമായത്. അഴിമതിക്കാരായ എല്ലാ സർക്കാർ ഉദ്യോഗസ്ഥരെയും പുറത്താക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

അഴിമതിക്കാർക്കെതിരെ പ്രതികരിക്കാൻ യുവജനങ്ങൾ മുൻപോട്ട് വന്നതിനെ പാപ്പാ പ്രത്യേകം പരാമർശിച്ചു.  “പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണം. ലബനോനിന്റെ രാഞ്ജിയായ പരിശുദ്ധ അമ്മ നിങ്ങളെ സഹായിക്കും. ഓരോ വ്യക്തിയുടെയും അന്തസ്സിനും സ്വാതന്ത്ര്യത്തിനും ആദരവുള്ള ഇടമായി രാജ്യം മാറട്ടെ എന്ന് പ്രാർത്‌ഥിക്കുന്നു” പാപ്പാ പറഞ്ഞു.