ദരിദ്രരെ മാറ്റി നിര്‍ത്തിയുള്ള ക്രിസ്തുമസിനു പ്രസക്തിയില്ല: ഫ്രാൻസിസ് മാർപാപ്പ

​​​ക്രി​​​സ്തു​​​വി​​​ന്‍റെ ജ​​​ന​​​നം അ​​​നു​​​സ്മ​​​രി​​​ക്ക​​​ലാ​​​ണ് ക്രി​​​സ്തുമ​​​സെ​​​ന്ന​​​കാ​​​ര്യം വി​​​ശ്വാ​​​സി​​​ക​​​ൾ മ​​​റ​​​ന്നു​​​പോ​​​ക​​​രു​​​തെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. ദ​​രി​​ദ്ര​​രെ വി​​സ്മ​​രി​​ച്ച് ഉ​​​പ​​​ഭോ​​​ഗ​​​സം​​​സ്കാ​​​ര​​​ത്തി​​​ൽ മു​​​ഴു​​​കാ​​​നു​​ള്ള അ​​​വ​​​സ​​​ര​​​മ​​​ല്ല ക്രി​​​സ്തുമ​​​സ്. കൂ​​​ടു​​​ത​​​ൽ കൂ​​​ടു​​​ത​​​ൽ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ കൈ​​​മാ​​​റാ​​നാ​​​ണ് പ​​​ര​​​സ്യ​​​ങ്ങ​​​ൾ ന​​​മ്മോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​ത്ത​​​രം ആ​​​ഘോ​​​ഷ​​​മ​​​ല്ല ദൈ​​​വം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്.

ദൈ​​​വ​​​ത്തി​​​ന്‍റെ നി​​​ശ​​​ബ്ദ സ്വ​​രം ശ്ര​​​വി​​​ക്കാ​​​നാ​​​ണ് ക്രി​​​സ്തുമസ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​തെ​​ന്ന് ഇ​​ന്ന​​ലെ വ​​ത്തി​​ക്കാ​​നി​​ൽ പ്ര​​തി​​വാ​​ര പൊ​​തു​​ദ​​ർ​​ശ​​ന പ്ര​​ഭാ​​ഷ​​ണ​​ത്തി​​ൽ മാ​​ർ​​പാ​​പ്പ പ​​റ​​ഞ്ഞു.ദ​​​രി​​​ദ്ര​​​നെ സ​​​ഹാ​​​യി​​​ക്കാ​​​തെ മി​​​ന്നു​​​ന്ന വി​​​ള​​​ക്കു​​​ക​​​ൾ ക​​​ത്തി​​​ക്കു​​​ന്ന​​​തും സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങി​​​ക്കൂ​​​ട്ടു​​​ന്ന​​തും ക്രി​​​സ്തുമസാ​​​വി​​​ല്ല. ക്രി​​സ്തു​​വി​​നെ മാ​​റ്റി​​നി​​ർ​​ത്തി പു​​​റം​​​മോ​​​ടി​​​യു​​​ടെ ആ​​​ഘോ​​​ഷ​​​മാ​​​യി ക്രി​​സ്തുമ​​സി​​നെ മാ​​റ്റ​​രു​​ത്. പാപ്പാ ഓര്‍മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.