പൊന്തിഫിക്കൽ ട്വീറ്റ്: ജനുവരി 9-14

പൊന്തിഫിക്കൽ ട്വീറ്റ്: ജനുവരി 9 ചൊവ്വാ
നന്ദി നിറഞ്ഞ ആത്മാവു ജീവൻ പുഷ്ടിപ്പെടുത്തുവാനും നല്ല ഫലങ്ങൾ പുറപ്പെടുവിപ്പിക്കുവാനു കഴിയുന്ന ഫലഭൂഷ്ഠമായ മണ്ണുപോലെയാകുന്നു.

പൊന്തിഫിക്കൽ ട്വീറ്റ്: ജനുവരി 10 ബുധൻ
ക്രിസ്തുവിൽ നാം കൂടുതൽ വേരുറപ്പിക്കപ്പെടുന്നതനുസരിച്ച്‌ അനുദിന ജിവിതത്തിന്റെ വെല്ലുവിളികൾക്കു നടുവിൽ പോലും നമ്മൾ കൂടുതൽ ആന്തരിക സമാധാനം വീണ്ടും കണ്ടെത്തുന്നു.

പൊന്തിഫിക്കൽ ട്വീറ്റ്: ജനുവരി 11 വ്യാഴം
സഹിക്കുന്നവരുടെ ഒപ്പം സഹിക്കാൻ നമ്മൾ പരാജയപ്പെട്ടാൽ, അവർ വ്യത്യസ്ത മതങ്ങളിലും ഭാഷകളിലും സംസ്കാരങ്ങളിലും പെട്ടവരായാലും, നമ്മുടെ തന്നെ മനുഷ്യത്വത്തോടു നമ്മൾ ചോദ്യം ചെയ്യേണ്ടതുണ്ട്.

പൊന്തിഫിക്കൽ ട്വീറ്റ്: ജനുവരി 12 വെള്ളി
ദൈവവും നമ്മുടെ സഹോദരി സഹോദരന്മാരുമുള്ള കൂടിക്കാഴ്ച നമ്മൾ  അലസരായതുകൊണ്ടോ സാവധാനമായതുകൊണ്ടോ താമസിപ്പിക്കാൻ കഴിയില്ല. നമ്മൾ ഇന്നതു ചെയ്യാൻ വേണ്ടിയാണു വിളിക്കപ്പെട്ടിരിക്കുന്നത്.

പൊന്തിഫിക്കൽ ട്വീറ്റ്: ജനുവരി 13 ശനി
നമ്മളെ വിളിക്കുന്ന ദൈവത്തോടു പ്രത്യുത്തരിക്കാൻ, പരിപൂർണ്ണരാകാൻ വേണ്ടി നമ്മൾ കാത്തിരിക്കേണ്ടതില്ല, മറിച്ച് അവന്റെ സ്വരത്തിനു നമ്മുടെ ഹൃദയം തുറന്നാൽ മതി.

പൊന്തിഫിക്കൽ ട്വീറ്റ്: ജനുവരി 14 ഞായർ
സ്വന്തം ദേശം വെടിയാൻ നിർബന്ധിതരായവരെയും യഥാർത്ഥ ബുദ്ധിമുട്ടുകളിൽ അകപ്പെട്ടരെയും പാർപ്പിക്കാനും സംരക്ഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും പൂർണ്ണരാക്കാനും നമ്മൾ ജോലി ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.