പൊന്തിഫിക്കൽ ട്വീറ്റ്: ജനുവരി 01-08

പൊന്തിഫിക്കൽ ട്വീറ്റ്: ജനുവരി 8
ആധികാരികമായി ജീവിക്കാൻ നമ്മളെ സഹായിക്കുന്ന മൂന്നു വഴികളാണ് സന്തോഷവും പ്രാർത്ഥനയും കൃതജ്ഞതയും.

പൊന്തിഫിക്കൽ ട്വീറ്റ്: ജനുവരി 7
മാമ്മോദീസായിൽ വിശ്വാസം ഹൃദയത്തെ പ്രകാശിപ്പിക്കുകയും വസ്തുതകളെ വ്യത്യസ്തമായ പ്രകാശത്തിലുടെ കാണാൻ നമ്മളെ അനുവദിക്കുകയും ചെയ്യുന്നതിനാൽ അതിനെ ഉജ്ജ്വലനം (പ്രകാശം) എന്നു വിളിക്കുന്നു.

ഇന്നു ക്രിസ്തുമസ് ആഘോഷിക്കുന്ന പൗരസ്ത്യ ദേശത്തെ നമ്മുടെ സഹോദരി സഹോദരന്മാരൊടൊപ്പം അവരുടെ സന്തോഷത്തിൽ നമുക്കു പങ്കുചേരാം.

പൊന്തിഫിക്കൽ ട്വീറ്റ്: ജനുവരി 06
പൂജരാജാക്കന്മാരെപ്പോലെ, വിശ്വാസികൾ ദൈവത്തെ ഏറ്റവും അജ്ഞാതമായ സ്ഥലങ്ങളിൽ  വിശ്വസത്താൽ അന്വോഷിക്കുകയും ദൈവം അവർക്കു വേണ്ടി അവിടെ കാത്തിരിക്കുന്നു എന്ന അറിവിനാൽ നയിക്കപ്പെടുകയും ചെയ്യുന്നു.

പൊന്തിഫിക്കൽ ട്വീറ്റ്: ജനുവരി 05
നമ്മുടെ ജീവിതങ്ങളുടെ പൊടിപിടിച്ച വഴികളിൽ ദൈവം കൂടെ നടക്കുകയും, നമ്മളെ തന്റെ ആനന്ദത്തിലേക്കു വിളിച്ചു കൊണ്ടു സ്നേഹത്തിനും സന്തോഷത്തിനും വേണ്ടിയുള്ള നമ്മുടെ തീവ്രഭിലാഷത്തോടു പ്രത്യുത്തരിക്കുകയും ചെയ്യുന്നു.

പൊന്തിഫിക്കൽ ട്വീറ്റ്: ജനുവരി 04
എല്ലാ കാലത്തുമുള്ള മനുഷ്യരോടു അടുത്തായിരിക്കാനും അവന്റെ അവർണ്ണനീയമായ ആർദ്രത നമ്മളെ കാണിക്കാനും ദൈവം ഒരു ശിശുവായി.

പൊന്തിഫിക്കൽ ട്വീറ്റ്: ജനുവരി 03
യേശുവിന്റെ നാമത്തിൽ നമ്മുടെ സാക്ഷ്യങ്ങളിലൂടെ സമാധാനം സാധ്യമാണന്നു നമുക്കു തെളിയിക്കാം

പൊന്തിഫിക്കൽ ട്വീറ്റ്: ജനുവരി 02
ഉണ്ണിയേശുവിലൂടെ വെളിപ്പെടുന്ന ദൈവത്തിന്റെ ആർദ്രത പുൽക്കൂട്ടിലെ ലാളിത്യത്തിൽ നാം കണ്ടുമുട്ടുകയും ധ്യാനിക്കുകയും ചെയ്യുന്നു.

പൊന്തിഫിക്കൽ ട്വീറ്റ്: ജനുവരി 01
സമാധാനത്തിന്റെ വിത്തുകൾ വളരുന്നതനുസരിച്ച് അവയെ നമുക്കു പരിപോഷിപിക്കാം. നമ്മുടെ നഗരങ്ങളെ സമാധാനത്തിന്റെ പരിശീലനക്കളരികളായി രൂപാന്തരപ്പെടുത്താം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.