പൊന്തിഫിക്കൽ ട്വീറ്റുകൾ ജനുവരി 4- 12

ജനുവരി 12

യുവാക്കളായ അഭയാർത്ഥികൾ, അവരെ അനുഗമിച്ചില്ലങ്കിൽ അവർ  തുണയില്ലാത്തവരാകും അവരെ സഹായിക്കാനായി എല്ലാവരും സഹായ ഹസ്തം നൽകട്ടെ. 

ജനുവരി 11 

ആരെയും അലംഭാവത്തോടെ നോക്കാതിരുന്നാൽ  എല്ലാവർക്കും കരുണയുടെ ഒരു സംസ്കാരത്തിന് കാരണമാകാൻ കഴിയും 

ജനുവരി 10

നമ്മുടെ രാജ്യങ്ങളും ജനങ്ങളും ശരിയായ സമാധാനം സ്ഥാപിക്കുന്നതിനു ധാരാളം അവസരങ്ങൾ കണ്ടെത്തുമെന്നാണ് എന്റെ പ്രത്യാശ .

ജനുവരി 9

എല്ലാവരും എല്ലായ്പ്പോഴും, മറ്റുള്ളവരുടെ നന്മ പരിഗണിക്കാതെ, അവന്റെയോ അവളുടെയോ അവകാശങ്ങൾക്കു വേണ്ടി മാത്രം അവകാശവാദമുന്നയിക്കുമ്പോൾ അവിടെ ശരിയായ സമാധാനമുണ്ടാവുകയില്ല. 

ജനുവരി 8

ക്രിസ്തുവിനെ,  നമ്മുടെ മമ്മോദീസാ പ്രതിപാദിക്കുന്ന വിശ്വാസത്തിന്റെയും ഉപവിയുടെയും വഴികളിൽ അനുഗമിക്കാൻ പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായം നമുക്കു അപേക്ഷിക്കാം. 

ജനുവരി 7

ഇന്നു ക്രിസ്തുമസ് ആഘോഷിക്കുന്ന പൗരസ്ത്യ സഭയിലെ നമ്മുടെ ക്രൈസ്തവ സഹോദരി സഹോദരന്മാരെ –  കത്തോലിക്കാ ഓർത്തഡോക്സ് –  നമുക്കു ഓർക്കാം.

ജനുവരി 6

പൂജ രാജാക്കന്മാരെപ്പോലെ നമ്മുടെ ഇടയിൽ പിറന്ന അദൃശ്യനായ ദൈവത്തെ കണ്ടെത്തുന്നതിന് നമ്മുടെ യാത്രയും ശ്രദ്ധാപൂർവ്വവും, ക്ഷീണമില്ലാത്തതും, ഭയരഹിതവുമായ വഴികളിലാകട്ടെ.

ജനുവരി 5

മറ്റുള്ളവരോട് പരസ്പരം എങ്ങനെ പെരുമാറണമെന്ന് എന്നതിന്  ഉപവിയും അക്രമരാഹിത്യവും ഭരണം നടത്തട്ടെ. 

ജനുവരി 4

യേശുവിന്റെ അക്രമരാഹിത്യത്തെക്കുറിച്ചുള്ള പഠനങ്ങൾ ആശ്ലേഷിക്കുന്നവർ ഇന്ന് യേശുവിന്റെ ശരിയായ അനുഗാമികളായി ഉൾപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.