രാഷ്ട്രീയപ്രവർത്തകർ മനുഷ്യക്കടത്തിന് ഇരകളായവരുടെ നല്ല സമരിയക്കാരനാകണം: അർജന്റീനിയൻ ബിഷപ്പ്

രാഷ്ട്രീയപ്രവർത്തകർ മനുഷ്യക്കടത്തിന് ഇരകളായവരുടെ നല്ല സമരിയാക്കാരായി മാറണം എന്ന് അർജന്റീനയിലെ പാസ്റ്ററൽ മിനിസ്ട്രി ഉപദേഷ്ടാവ് ബിഷപ്പ് ഗുസ്റ്റാവോ കരാറ. മനുഷ്യകടത്തിന് ഇരകളാക്കപ്പെട്ട എല്ലാവർക്കുമായി ബ്യുണസ് ഐറിസിലെ സഹായമെത്രാൻ പ്രത്യേകമായി വിശുദ്ധ ബലി അർപ്പിക്കുകയും ചെയ്തു.

പകർച്ചവ്യാധിയും മറ്റു ബുദ്ധിമുട്ടുകളും മൂലം വ്യാപകമായ മനുഷ്യക്കടത്തിനെതിരെ നാം നിസ്സംഗത പാലിക്കാതെ കണ്ണ് തുറക്കണമെന്നും കൂടുതൽ ശ്രദ്ധാലുവായിരിക്കണമെന്നും ബിഷപ്പ് ഓർമ്മിപ്പിച്ചു. സഹോദരങ്ങളുടെ വേദന നാം ഏറ്റെടുക്കേണ്ടതുണ്ടെന്നും രാജ്യത്ത് മുൻഗണന നൽകേണ്ട നിരവധിയാളുകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.