പോളിഷ് പ്രസിഡൻറ് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി

പോളിഷ് പ്രസിഡന്റ് ആൻഡ്രെജ് ദുഡ ഇന്നലെ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. വി. ജോൺപോൾ രണ്ടാമന്റെ ജനനശതാബ്ദിയുടെയും സ്വതന്ത്ര സ്വയംഭരണ ട്രേഡ് യൂണിയൻ സോളിഡാർനോ (സോളിഡാരിറ്റി) സ്ഥാപിതമായതിന്റെ നാൽപതാം വാർഷികത്തിന്റെയും പശ്ചാത്തലത്തിലാണ് സൗഹാർദ്ദപരമായ ഈ കൂടിക്കാഴ്ച നടന്നത്.

“സഭയുടെ ദൗത്യവുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. അതിൽ കുടുംബത്തിന്റെ ഉന്നമനവും ചെറുപ്പക്കാരുടെ വിദ്യാഭ്യാസവും ഉൾപ്പെടുന്നു. അതോടൊപ്പം നിലവിലെ ആരോഗ്യ അടിയന്തരാവസ്ഥ, പ്രാദേശിക സാഹചര്യം, സുരക്ഷ എന്നിവ പോലുള്ള ചില അന്താരാഷ്ട്ര പ്രശ്നങ്ങളും ചർച്ച ചെയ്തു” – പോളിഷ് പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊറോണ വൈറസ് പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം മാർപാപ്പ സ്വീകരിച്ച ആദ്യത്തെ പ്രസിഡന്റാണ് ഇദ്ദേഹം. ഭാര്യ, അഗത കോർ‌നഹൗ സർ-ദുഡയും ഈ കൂടിക്കാഴ്ചയിൽ സന്നിഹിതയായിരുന്നു. മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രസിഡൻറ് ദുഡ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനെയും ആർച്ച്ബിഷപ്പ് പോൾ ഗല്ലഗറിനെയും സന്ദർശിച്ചതായി ഹോളി സീ പ്രസ് ഓഫീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.