പോളീഷ് തീർത്ഥാടകരെ മാർപാപ്പ സ്വാഗതം ചെയ്തു 

വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ വച്ചുനടന്ന  പൊതുദര്‍ശനത്തില്‍ വച്ച് പോളീഷ് തീർത്ഥാടകരെ  മാർപാപ്പ പ്രത്യേകം സ്വാഗതം ചെയ്തു. തിരുവത്താഴത്തിന്റെ രഹസ്യത്തിൽ ക്രിസ്തു നമ്മോടൊത്തു വസിക്കുന്നുവെന്നും അതാണ് ഇന്നത്തെ മതബോധനം നമ്മെ ഓർമ്മിപ്പിക്കുന്നത് എന്നും പരിശുദ്ധ പിതാവ് പറഞ്ഞു.

“അവൻ നമ്മുടെ രക്ഷയുടെ ഭക്ഷണവും പാനീയവും ആകുന്നു. വിശുദ്ധ ചൈതന്യത്തിൽ നാം എപ്പോഴും അവനെ സ്വീകരിക്കുന്നു. സമാഗമ കൂടാരത്തിലും നമ്മുടെ  ഹൃദയത്തിലും നാം അവനെ ആരാധിക്കുന്നു. നമ്മുടെ സഹോദരങ്ങളിൽ നാം അവനെ സേവിക്കട്ടെ. അവരോടൊപ്പം കൂടുതൽ നീതിയും സാഹോദര്യവും ഉള്ള  ഒരു പുതിയ മനുഷ്യസമൂഹം കെട്ടിപ്പടുക്കാൻ യേശുക്രിസ്തുവിനെ നമ്മുക്ക് കൂട്ടുപിടിക്കം.” മാർപാപ്പ പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.