ദുരിതങ്ങൾക്ക് ഇടയിൽ നിന്നും മകളുടെ സ്ഥാനത്തേയ്ക്ക് ഒരു പെൺകുട്ടിയെ ഉയർത്തിയ പോലീസുകാരൻ

ബ്രയാൻ സാച്ച് എന്ന പോലീസ് ഉദ്യോഗസ്ഥൻ 2018 മാർച്ചിൽ ജോലിക്ക് പോയപ്പോൾ ഒരു പെൺകുട്ടിയുടെ ജീവിതം എന്നെന്നേക്കുമായി മാറ്റാൻ നിമിത്തമായി തീരുകയാണ് താനെന്ന് അദ്ദേഹം വിചാരിച്ചിരുന്നില്ല. ശിശു സംരക്ഷണ കേന്ദ്രത്തിൽ വെച്ച് ദുരുപയോഗിക്കപ്പെട്ട കൈല എന്ന കൊച്ചു പെൺകുട്ടിക്ക് ഇപ്പോൾ അച്ഛനും അമ്മയുമായി തുണയേകാൻ ഈ പോലീസ് ഉദ്യോഗസ്ഥൻ തയ്യാറാണ്.

കൈല എന്ന പെൺകുട്ടിയെ മുറിവുകളോടെയാണ് അദ്ദേഹം ആദ്യമേ കണ്ടുമുട്ടുന്നത്. ആൻ അവൾക്ക് സംരക്ഷണവും ശ്രദ്ധയും നൽകി. രണ്ട് വർഷങ്ങൾക്ക് ശേഷം അവളെ സ്വന്തം മകളായി ദത്തെടുക്കുവാൻ ഈ പോലീസ് ഉദ്യോഗസ്ഥൻ തയ്യാറാവുകയാണ്. തന്റെ ഭാര്യയോടും ഈ പെൺകുട്ടിയെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. അവരും അതിന് തയ്യാറായിരുന്നു. ഇവരുടെ വീട്ടിൽ വന്ന് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ തന്റെ പുതിയ അമ്മയ്ക്കും അച്ഛനും കൈല സ്വനതം മകളെപ്പോലെയായി കഴിഞ്ഞു.

“ഈ കൊച്ചുപെൺകുട്ടിയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം” – ഈ മാതാപിതാക്കൾ സന്തോഷത്തോടെ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.